city-gold-ad-for-blogger
Aster MIMS 10/10/2023

16 കാരനെ രണ്ടുവര്‍ഷക്കാലം പ്രകൃതി വിരുദ്ധത്തിനിരയാക്കിയ കേസില്‍ ഗുണ്ട അറസ്റ്റില്‍

വിദ്യാനഗര്‍: (www.kasargodvartha.com 18.10.2014) 16 കാരനെ രണ്ടുവര്‍ഷക്കാലം പ്രകൃതി വിരുദ്ധത്തിനിരയാക്കിയ കേസില്‍ ഗുണ്ട അറസ്റ്റില്‍. ചട്ടഞ്ചാല്‍ പുത്തിരിയടുക്കത്തെ മുഹമ്മദ് അലിയെയാണ് (28) പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. 2011 മുതല്‍ 2013 വരെ 16 കാരനെ ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധത്തിന് ഇരയാക്കിയെന്നാണ് കേസ്.

എട്ടോളം ക്രിമിനല്‍ കേസില്‍ പ്രതിയായ മുഹമ്മദ് അലിയെ ഗുണ്ടാനിയമപ്രകാരം പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഗുണ്ടാനിയമപ്രകാരം തടവിലായിരുന്ന മുഹമ്മദ് അലി പുറത്തിറങ്ങിയ ശേഷം വീണ്ടും 16 കാരനെ ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. ശല്യം സഹിക്കാന്‍ കഴിയാതെ കുട്ടി വിവരം വീട്ടിലറിയിച്ചതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് യുവാവിന്റെ പ്രകൃതി വിരുദ്ധത്തിനിരയായ കുട്ടി. സ്‌നേഹം നടിച്ചാണ് കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി മുഹമ്മദ് അലി പലതവണ പ്രകൃതി വിരുദ്ധത്തിന് ഇരയാക്കിയത്. ജുവനല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL