city-gold-ad-for-blogger
Aster MIMS 10/10/2023

10.5 ലക്ഷത്തിന്റെ സ്വര്‍ണവുമായി എടനീര്‍ സ്വദേശിയായ 19 കാരന്‍ മംഗലാപുരത്ത് അറസ്റ്റില്‍

മംഗലാപുരം: (www.kasargodvartha.com 21.10.2014) കളിപ്പാട്ടങ്ങളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 384 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട്ടുകാരനായ 19 കാരനെ മംഗലാപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. പിടികൂടിയ സ്വര്‍ണത്തിന് 10,46,400 രൂപ വിലവരും. കളിപ്പാട്ടങ്ങളായ ജീപ്പ്, നായ എന്നിവയ്ക്കുള്ളില്‍ വെള്ളിനിറംപൂശി ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു സ്വര്‍ണം.

കാസര്‍കോട് എടനീര്‍ മീത്തല്‍ ബസാറിലെ പള്ളിക്കടുത്ത അബ്ദുല്‍ സബീര്‍ ചാലക്കരയെയാണ് അറസ്റ്റുചെയ്തത്. ദുബൈയില്‍നിന്ന് വന്നിറങ്ങിയ സബീറിന്റെ സ്യൂട്‌ക്കേസില്‍ നിന്നാണ് കളിപ്പാട്ടങ്ങള്‍ക്കകത്ത് ഒളിപ്പിച്ചുവെച്ചനിലയില്‍ സ്വര്‍ണം കണ്ടത്.

തിങ്കളാഴ്ച രാവിലെ 7.30 മണിക്ക് മംഗലാപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ ദുബൈയില്‍നിന്നുള്ള 9w531 നമ്പര്‍ ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിലെ യാത്രക്കാരനായിരുന്നു അബ്ദുല്‍ സബീര്‍. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

10.5 ലക്ഷത്തിന്റെ സ്വര്‍ണവുമായി എടനീര്‍ സ്വദേശിയായ 19 കാരന്‍ മംഗലാപുരത്ത് അറസ്റ്റില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
പി ടി ഐ അധികാരത്തിലെത്തിയാല്‍ ഹിന്ദുക്കളെ സ്വാഗതം ചെയ്യുമെന്ന് ഇമ്രാന്‍ഖാന്‍

Keywords:  Customs officers seize gold worth Rs 10,46,400 at Mangalore airport, Cut pieces, Concealed, Motor, Toy Jeep,  Toy dog, Silver colour paint, Coated, Wheels, Stroller suitcase, Passenger, Dubai.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL