കോടികള്‍ വില വരുന്ന വീടും പറമ്പും കൈക്കലാക്കാന്‍ ശ്രമമെന്ന് പരാതി: 5 പേര്‍ക്കെതിരെ കേസ്
Oct 1, 2014, 17:14 IST
വിദ്യാനഗര്‍: (www.kasargodvartha.com 01.10.2014) കോടികള്‍ വില വരുന്ന വീടും പറമ്പും കൈക്കലാക്കാന്‍ ശ്രമം നടക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ച് പേര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. ചട്ടഞ്ചാല്‍ പാദൂര്‍ ഹൗസിലെ പരേതനായ ടി.ബി. കുഞ്ഞിമാഹിന്‍ ഹാജിയുടെ മകന് മുഹമ്മദ് ഷെരീഫിന്റെ (47) പരാതിയിലാണ് പോലീസ് കേസെടുത്തത്.
ചട്ടഞ്ചാലിലെ ടി.ബി. അബ്ദുര്‍ റഹ്മാന് ഹാജി, ടി.ബി. കുഞ്ഞാമു ഹാജി, മൊയ്തീന് കുഞ്ഞി, തെങ്ങുകയറ്റതൊഴിലാളി കാവുമ്പള്ളം നാരായണന്, മരപ്പണിക്കാരന് കാവുമ്പളം രവി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
15 വര്‍ഷം മുമ്പ് ഷെരീഫിന്റെ പിതാവ് കുഞ്ഞിമാഹിന്‍ ഹാജി 65 ലക്ഷം രൂപ വിലകൊടുത്തുവാങ്ങിയ വീട്ടിലും പറമ്പിലും ഇക്കഴിഞ്ഞ സെപ്തംബര്‍ 30ന് രാവിലെ 11.30 മണിയോടെ തോക്കും മറ്റു മാരകായുധങ്ങളുമായി അതിക്രമിച്ചുകടന്ന് അവിടെ ജോലിചെയ്തുകൊണ്ടിരുന്ന മുഹമ്മദ് കുഞ്ഞി, ബഷീര്‍, രാമന്, കാര്‍ത്ത്യായനി എന്നിവരെ ഭീഷണിപ്പെടുത്തി വീടിന്റെ പൂട്ട്തകര്‍ത്ത് അകത്തുകടന്നതായാണ് പരാതി. പിന്നീട് പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.
മുഹമ്മദ് ഷെരീഫിന്റെ പിതാവും കുഞ്ഞാമു ഹാജിയും ബന്ധുക്കളാണ്. സ്വത്ത് സംബന്ധമായ പ്രശ്നമാണ് സംഭവത്തിന് പിന്നില്ലെന്നാണ് സൂചന.

Keywords: Case, Cheating, Police, Land, Kasaragod, Kerala, Complaint, Chattanchal, Case against 5 for attempting aggression of property.
Advertisement:
Advertisement: