കിണറ്റില്‍ വീണ പന്തെടുക്കാന്‍ ശ്രമിക്കുമ്പോള്‍ 7 വയസുകാരന് കിണറ്റില്‍ വീണ് ഗുരുതരം
Oct 22, 2014, 15:23 IST
വിദ്യാനഗര്‍: (www.kasargodvartha.com 22.10.2014) കളിച്ചുകൊണ്ടിരിക്കെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ പന്തെടുക്കാന്‍ ശ്രമിക്കുമ്പോള്‍ കിണറ്റില്‍ വീണ് ഏഴു വയസുകാരന് ഗുരുതരമായി പരിക്കേറ്റു. നായന്മാറമൂല പെരുമ്പളക്കടവ് റോഡിലെ അഹ്മദ് കുഞ്ഞിയുടെ ഏഴ് വയസുള്ള മകനാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 10.30 മണിയോടെയാണ് സംഭവം.
കാട് മൂടിക്കിടന്ന കിണറ്റില്‍വീണ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു. മറ്റു കുട്ടികളുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍തന്നെ പുറത്തെടുത്ത് ആദ്യം ചെങ്കള നായനാര്‍ ആശുപത്രിയിലും പിന്നീട് കാസര്‍കോട് കെയര്‍വല്‍ ആശുപത്രിയിലും കൊണ്ടുപോയ ശേഷം മംഗലാപുരം യൂനിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Also Read:
ടിപ്പര്‍ കയറി വഴിയാത്രക്കാരന് മരിച്ചു; നാഗപ്പുഴയില്‍ സംഘര്‍ഷം
Keywords: Well, Child, Play, Hospital, Injured, Vidya Nagar, Kasaragod, Kerala.
Advertisement: