city-gold-ad-for-blogger
Aster MIMS 10/10/2023

വെള്ളം കോരുന്നതിനിടയില്‍ മകള്‍ കിണറ്റില്‍ വീണു; പിതാവ് എടുത്തുചാടി, പിറകെ 2 പേരും

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 29.10.2014) വെള്ളം കോരുന്നതിനിടയില്‍ 17 കാരി അബദ്ധത്തില്‍ കിണറ്റില്‍ വീണു. മകളെ രക്ഷിക്കാനായി കണ്ടുനിന്ന പിതാവും പിന്നാലെ കിണറിലേക്ക് എടുത്തുചാടി. രംഗം കണ്ടുനിന്ന അയല്‍ക്കാരായ രണ്ട് പേര്‍ ഇവരെ രക്ഷിക്കാന്‍ കിണറ്റിലേക്ക് എടുത്തിചാടി. ഒടുവില്‍ ഫയര്‍ഫോഴ്‌സെത്തി നാലു പേരെയും പുറത്തെത്തിച്ചു.

മൊഗ്രാല്‍ പുത്തൂര്‍ ചായിത്തോട്ട് ബുധനാഴ്ച വൈകുന്നേരം 5.45 മണിയോടെയാണ് സംഭവം.
ചായിത്തോട്ടെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഹസൈനാറിന്റെ മകള്‍ റുക്‌സാന (17)യാണ് വെള്ളം കോരുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണത്. ഇതുകണ്ട പിതാവ് മകളെ രക്ഷിക്കാനായി കിണറിലേക്ക് ചാടി. മകളും പിതാവും കിണറ്റില്‍ വീണതറിഞ്ഞ അയല്‍വാസികളായ മനാഫ്, ഇസ്മാഈല്‍ എന്നിവര്‍ കിണറ്റില്‍ ചാടിയാണ് പിതാവിനെയും മകളെയും രക്ഷപ്പെടുത്തിയത്.

വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സാണ് നാല് പേരെയും പുറത്തെത്തിച്ചത്. പരിക്കേറ്റ പിതാവിനെയും മകളെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

വെള്ളം കോരുന്നതിനിടയില്‍ മകള്‍ കിണറ്റില്‍ വീണു; പിതാവ് എടുത്തുചാടി, പിറകെ 2 പേരും


Keywords : Mogral Puthur, Well, Father, Kasaragod, Kerala, Hospital, Injured, Ruksana, Hassainar. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL