വഴിയാത്രക്കാരനെ ഇടിച്ചിട്ട ബൈക്ക് യാത്രക്കാരന് അരയില്‍ തിരുകിയ മദ്യവുമായി അറസ്റ്റില്‍
Sep 29, 2014, 13:00 IST
ബേഡകം: (www.kasargodvartha.com 29.09.2014) ബൈക്കിടിച്ച് വഴി യാത്രക്കാരന് സാരമായി പരിക്കേറ്റു. ബൈക്കോടിച്ചയാളെ അഞ്ചര ലിറ്റര്‍ മദ്യവുമായി പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചാം മൈലിലെ കുഞ്ഞമ്പു നായര്‍ (63) ക്കാണ് ബൈക്കിടിച്ച് പരിക്കേറ്റത്.
ബൈക്കോടിച്ച കൊളത്തൂരിലെ മണി മോഹനാണ് (36) അറസ്റ്റിലായത്. മണിമോഹനനെ നാട്ടുകാര്‍ പിടികൂടിയപ്പോഴാണ് അരയില്‍ തിരുകിയ നിലയില്‍ അഞ്ചര ലിറ്റര്‍ വിദേശ മദ്യം കണ്ടെത്തിയത്. ഉടന്‍ ബേഡകം പോലീസിന് കൈമാറുകയായിരുന്നു. ഇയാള്‍ മദ്യ ലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.
ബീവറേജസ് മദ്യവില്‍പ്പന ശാലയില്‍ നിന്നും ലിറ്റര്‍ കണക്കിന് മദ്യം വാങ്ങി ചില്ലറയാക്കി മറിച്ച് വില്‍പ്പന നടത്തുന്നയാളാണ് മണിമോഹനനെന്ന് പോലീസ് പറഞ്ഞു.
Keywords : Kasaragod, Bedakam, Arrest, Police, Bike, Liquor, Kunhambu Nair, Mani Mohan, Natives.