city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ടെ സുന്നി പ്രവര്‍ത്തകരെ പോലീസ് ഉദ്യോഗസ്ഥന്‍ യോജിപ്പിച്ചു; ഐക്യവേദി ഓഫീസും തുറന്നു

കാസര്‍കോട്: (www.kasargodvartha.com 26.09.2014) വെട്ടും കുത്തും ക്വട്ടേഷനും നല്‍കി പരസ്പരെ പോരടിച്ചുവന്നിരുന്ന കാസര്‍കോട്ടെ സുന്നി പ്രവര്‍ത്തകരെ ഒരു കുടക്കീഴിലെത്തിച്ച് എല്ലാ പ്രശ്‌നങ്ങളും രമ്യതയോടെ പരിഹരിച്ച് ഐക്യത്തോടെ നീങ്ങാന്‍ നടപടി സ്വീകരിച്ച കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്തിന് സമുദായത്തിന് അകത്തുനിന്നും പുറത്തുനിന്നും അഭിനന്ദനം.

10 വര്‍ഷത്തിലധികമായി പരസ്പരം അക്രമ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരെ ഹസ്തദാനംചെയ്ത് സുന്നി ഐക്യവേദി പടഌഎന്ന രജിസ്‌ട്രേഡ് സംഘടന ഉണ്ടാക്കിയാണ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ സാഹചര്യം ഒരുക്കിയത്. നാടിന്റെ ക്രമസമാധാന പ്രശ്‌നമായി സംഘര്‍ഷം മാറിയതോടെയാണ് ഡി.വൈ.എസ്.പി. പ്രശ്‌നത്തില്‍ ഇടപെട്ടത്. മധൂര്‍ പട് ളയില്‍ ഇതിനകം 30 ഓളം അക്രമ കേസുകളാണ് സുന്നി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായത്.

സംസ്ഥാന തലത്തില്‍ സുന്നി ഐക്യം കീറാമുട്ടിയായി നില്‍ക്കുമ്പോഴാണ് കാസര്‍കോട്ടെ സുന്നി വിഭാഗങ്ങള്‍ ഒന്നിച്ചുനീങ്ങാന്‍ സന്നദ്ധരായി മുന്നോട്ടുവന്നിട്ടുള്ളത്. ഭരണം മാറുന്നതിനനുസരിച്ച് സുന്നി വിഭാഗങ്ങളിലെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് രാഷ്ട്രീയ നിറംനല്‍കി പാര്‍ട്ടികളും മുതലെടുപ്പ് നടത്തിയിരുന്നു. കുടുംബങ്ങളും വ്യക്തികളും തമ്മിലുള്ള പ്രശ്‌നങ്ങള്‍പോലും സുന്നി സഘര്‍ഷമായി വഴിമാറുകയാണ് ചെയ്തത്. ഇതിന് രാഷ്ട്രീയക്കാരും ഒത്താശചെയ്തുകൊടുത്തു. പലതലങ്ങളിലായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് മധൂര്‍ പടഌയില്‍ പള്ളിക്കമ്മിറ്റിയുടെ കീഴിലുള്ള കെട്ടിടത്തില്‍ സുന്നി ഐക്യവേദി എന്ന രജിസ്‌ട്രേഡ് സംഘടന പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. രണ്ട് സുന്നീ വിഭാഗങ്ങളില്‍ നിന്നും 10 വീതം പേര്‍ അടങ്ങുന്ന കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്.

ബേവിഞ്ചയിലും ബേഡകത്തും ദേലമ്പാടിയിലും ഇതേ രീതിയില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഐക്യത്തോടെ നീങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് കാസര്‍കോട് മധൂരിലും മാതൃകാപരമായ പ്രവര്‍ത്തനം ഉണ്ടായതെന്ന് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സുന്നീ വിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്ന കാര്യത്തില്‍ ചില നേതാക്കള്‍ക്കാണ് അമിത താല്‍പര്യമുണ്ടായിരുന്നത്. ഡി.വൈ.എസ്.പി. ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ മുന്നോട്ട് വന്നപ്പോള്‍ ഭൂരിഭാഗവും അതിനെ പിന്തുണയ്ക്കുകയായിരുന്നു. സംഘടനയുടേയും രാഷ്ട്രീയത്തിന്റേയും അതിര്‍വരമ്പുകള്‍ അതിന് തടസമായില്ല.

അടുത്തകാലത്താണ് സുന്നി പ്രവര്‍ത്തകര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ സംഘര്‍ഷത്തിലേക്കും മറ്റു പ്രവര്‍ത്തനങ്ങളിലേക്കും വഴിമാറിയത്. ഇതോടെയാണ് പോലീസിന്റെ ഭാഗത്തുനിന്നും ജാഗ്രതയോടെയുള്ള ഇടപെടല്‍ ആരിഭിച്ചത്. നിലവിലുള്ള കേസുകള്‍ അവസാനിപ്പിക്കാനുള്ള ശ്രമവും ഇതിനിടയില്‍ മറ്റൊരുവഴിക്ക് ആരംഭിച്ചതായാണ് വിവരം. എല്ലാംപൊറുത്തും മറന്നും ഒറ്റക്കെട്ടായി സന്തോഷത്തോടെയാണ് ഐക്യവേദിയുടെ പ്രവര്‍ത്തനം.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമുഅ നിസ്‌കാരത്തിന് ശേഷമാണ് സുന്നി ഐക്യവേദിയുടെ ഉദ്ഘാടനം നടന്നത്. സുന്നി ഐക്യവേദിയുടെ പ്രസിഡന്റ് പി.എസ്. മുഹമ്മദ് കുഞ്ഞി ഹാജിയുടെ അധ്യക്ഷതയില്‍ പടഌവലിയ ജുമാ മസ്ജിദ് ഖത്വീബ് എം.എം. ഇബ്രാഹിം ദാരിമി ഉദ്ഘാടനം ചെയ്തു. ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത് മുഖ്യാതിഥിയായിരുന്നു. ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് സ്വാഗതം പറഞ്ഞു. പട് ള വലിയ ജുമാ മസ്ജിദ് മുദരിസ് അബ്ദുല്‍ റഷീദ് മിസ്ബാഹി പ്രാര്‍ത്ഥന നടത്തി. എം.എച്ച്.എസ്.എം. സദര്‍ മുഅല്ലിം അഹമ്മദ് ഹുസൈന്‍ ബാഖവി ആശംസ പ്രസംഗം നടത്തി. ഐക്യവേദി ജോയിന്റ് സെക്രട്ടറി പി.എ. അബൂബക്കര്‍ കുന്നില്‍ നന്ദി പറഞ്ഞു.

വെള്ളിയാഴ്ച രാത്രി ഇശാഅ് നിസ്‌കാരത്തിന് ശേഷം സ്വലാത്ത് മജ്‌ലിസും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സുന്നി നേതൃത്വങ്ങളുടെ കണ്ണുതുറപ്പിക്കുന്നതാണ് കാസര്‍കോട്ടെ സുന്നിപ്രവര്‍ത്തകരുടെ ഈ ഐക്യപെടല്‍.
കാസര്‍കോട്ടെ സുന്നി പ്രവര്‍ത്തകരെ പോലീസ് ഉദ്യോഗസ്ഥന്‍ യോജിപ്പിച്ചു; ഐക്യവേദി ഓഫീസും തുറന്നു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL