സ്കൂളിലെത്തിയ എല്‍.കെ.ജി. വിദ്യാര്‍ത്ഥിയെ കാണാതായി
Sep 30, 2014, 09:00 IST
മഞ്ചേശ്വരം: (www.kasargodvartha.com 30.09.2014) സ്കൂളിലെത്തിയ എല്‍.കെ.ജി. വിദ്യാര്‍ത്ഥിയെ കാണാതായി. മഞ്ചേശ്വരം വോര്‍ക്കാടി മണവാട്ടി ബീവി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എല്‍.കെ.ജി. വിദ്യാര്‍ത്ഥിയായ ബഡിയാര് അഷ്റഫിന്റെ മകന് മുഹമ്മദ് ഷഹീമി (നാല്) നെയാണ് കാണാതായത്.
ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെ കുട്ടിയെ ബൈക്കില്‍ വീട്ടുകാര്‍ സ്കൂളില്‍ കൊണ്ടുവിട്ടതായിരുന്നു. കുട്ടിക്ക് ചെറിയ പനിയുണ്ടായതിനാല്‍ ഇതിനെകുറിച്ച് അന്വേഷിക്കാന്‍ 11 മണിയോടെ വീട്ടുകാര്‍ എത്തിയപ്പോഴാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്. ബാഗും കിറ്റും സ്കൂളിലുണ്ടായിരുന്നുവെങ്കിലും കുട്ടിയെ വീട്ടുകാര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. അധ്യാപികയോട് ഇതേകുറിച്ച് അന്വേഷിച്ചപ്പോള്‍ കുട്ടി ക്ലാസില്‍ തന്നെ ഉണ്ടായിരുന്നുവെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനാല്‍ ബന്ധുക്കള്‍ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
മുന്‍വശം റോഡും പിറകില്‍ വലിയ കാടുമാണുള്ളത്. കുട്ടി പുറത്ത് കാട്ടിലെവിടെയെങ്കിലും ഉണ്ടാവുമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസും പോലീസും നാട്ടുകാരും കാട്ടില്‍ തെരച്ചില്‍ നടത്തിവരുന്നത്. സ്കൂള്‍ അധികൃതരുടെ അനാസ്ഥമൂലമാണ് കുട്ടിയെ കാണാതായതെന്നാണ് ബന്ധുക്കളുടെ പരാതി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read:
പൊലീസ് സ്റ്റേഷനില്‍ ഹസീനയുടെ മരണം; എസ്ഐയെയും പൊലീസുകാരനെയും കുറ്റമുക്തരാക്കി തിരിച്ചെടുക്കുന്നു
Keywords: Manjeshwaram, Student, Missing, Kerala, Kasaragod, Police, Complaint, School student goes missing.
Advertisement: