city-gold-ad-for-blogger
Aster MIMS 10/10/2023

ക്ഷയരോഗികള്‍ക്ക് ആശ്വാസവുമായി അറഫാത്ത് ക്ലബ്

മൊഗ്രാല്‍ പുത്തൂര്‍:(www.kasargodvartha.com 16.09.2014) മൊഗ്രാല്‍ പുത്തൂര്‍ പി.എച്ച്.സിക്ക് കീഴിലുള്ള ക്ഷയരോഗികള്‍ക്ക് അറഫാത്ത് ക്ലബ് പ്രവര്‍ത്തകര്‍ ഭക്ഷ്യ-ധാന്യ കിറ്റ് നല്‍കി. കിറ്റ് ക്ലബ് പ്രവര്‍ത്തകര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സി.എം. കായിഞ്ഞിയെ ഏല്‍പിച്ചു. അറഫാത്ത് ക്ലബ്ബിന്റെ സേവന  കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്ന് ഡോക്ടര്‍ കായിഞ്ഞി പറഞ്ഞു.

റംസാനില്‍ ഒന്നര ലക്ഷം രൂപയുടെ സഹായ പ്രവര്‍ത്തനങ്ങളാണ് അറഫാത്ത് ക്ലബ് നടത്തിയത്. കൂടാതെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തതതായും ക്ലബ് ഭാരവാഹികള്‍ പറഞ്ഞു.

ക്ലബ് ഭാരവാഹികളില്‍ നിന്നും ഏറ്റുവാങ്ങിയ കിറ്റ് പി.എച്ച്.സി. അധികൃതര്‍ ബന്ധപ്പെട്ട രോഗികളുടെ വീടുകളില്‍ എത്തിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയറാം, മാഹിന്‍ കുന്നില്‍, സാബിര്‍ അറഫാത്ത്, ബഷീര്‍ പൗര്‍, മുനീര്‍ ലണ്ടന്‍, അഫ്‌സല്‍, അശോകന്‍, റഷീദ് ചായിന്റടി, ഫൈസല്‍ അറഫാത്ത്, ശംസീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ക്ഷയരോഗികള്‍ക്ക് ആശ്വാസവുമായി അറഫാത്ത് ക്ലബ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL