city-gold-ad-for-blogger
Aster MIMS 10/10/2023

മുസ്ലിം ലീഗ് ക്യാമ്പയിന്‍ ഇഫക്റ്റ്: ചന്തേരയിലും കാസര്‍കോട്ടും മാതൃകാ വിവാഹങ്ങള്‍

കാസര്‍കോട്: (www.kasargodvartha.com 29.09.2014) ആര്‍ഭാട വിവാഹത്തിനെതിരായ മുസ്ലി ലീഗിന്റെ ക്യാമ്പയിന്‍ ഫലംകാണുന്നു. പടന്നയിലും കാസര്‍കോട്ടുമാണ് രണ്ട് വിവാഹങ്ങള്‍ ലാളിത്യം കൊണ്ട് ശ്രദ്ധേയമായത്.

ചന്തേരയില്‍ ഞായറാഴ്ചയാണ് തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് സയ്യിദ് പൂക്കോയ തങ്ങളുടെ സഹോദരന്‍ സയ്യിദ് സൈനുല്‍ ആബിദീന്റെ മകള്‍ ടി. റാഹിലയും മുംബൈ വെല്‍ഫെയര്‍ ലീഗ് നേതാവും വ്യവസായിയുമായ കെ. അബ്ദുല്ലയുടെ മകന്‍ സാബിറും തമ്മില്‍ വിവാഹിതരായത്. രാവിലെ 11 മണിക്ക് പടന്നയിലെ വരന്റെ വീട്ടിലായിരുന്നു നിക്കാഹ് ചടങ്ങ് നടന്നത്. സയ്യിദ് പൂക്കോയ തങ്ങള്‍ തന്നെയാണ് നിക്കാഹിന് കാര്‍മികത്വം വഹിച്ചത്. വധൂ വരന്‍മാരുടെ കൂടെ ഇരുവീടുകളിലുമെത്തിയത് 50 ഓളം പേര്‍ മാത്രമായിരുന്നു. ഇവര്‍ക്ക് ലഘു ഭക്ഷണമാണ് നല്‍കിയത്.

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും വരന്റെ വീട്ടില്‍ നെയ്‌ച്ചോറ് നല്‍കിയപ്പോള്‍ വധുവിന്റെ വീട്ടില്‍ ബിരിയാണിയാണ് ഒരുക്കിയിരുന്നത്. വൈകുന്നേരം നാല് മണിയാകുമ്പോഴേക്കും ചടങ്ങുകള്‍ അവസാനിപ്പിച്ചു. ആര്‍ഭാടമോ, അനാചാരങ്ങളോ ധൂര്‍ത്തോ ഒന്നുമില്ലാതെ നടന്ന വിവാഹം ചടങ്ങിനെത്തിയവര്‍ക്കിടയില്‍ ചര്‍ച്ചയായി.

മുസ്‌ലിം ലീഗ് കര്‍ണാടക സംസ്ഥാന ട്രഷററും കാസര്‍കോട് സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ടുമായ എന്‍.എ. അബൂബക്കറിന്റെ സഹോദരന്‍ എന്‍. മുഹമ്മദ് ബീരാന്റെ മകന്‍ എന്‍.എം. ഷിഹാബുദ്ദീന്‍ ഇസ്മാഈലിന്റെയും ബന്തിയോട് കുണ്ടങ്കാരടുക്കയിലെ മുഹമ്മദിന്റെ മകള്‍ ആഇശത്ത് ആസിയാനത്തിന്റെയും വിവാഹമാണ് തിങ്കളാഴ്ച കാസര്‍കോട്ട് നടന്നത്.

മഗ്‌രിബ് നമസ്‌ക്കാരാനന്തരം കാസര്‍കോട് ഹോട്ടല്‍ സിറ്റി ടവറില്‍ നടന്ന നിക്കാഹിന് നായന്മാര്‍മൂല ഖത്തീബ് ബഷീര്‍ സഅദി നേതൃത്വം നല്‍കി. ഇരു വീട്ടുകാരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം 100 ഓളം പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇവര്‍ക്ക് ലഘു ഭക്ഷണം നല്‍കി. ചടങ്ങിനെത്തിയവര്‍ ലാളിത്യ വിവാഹത്തിന്റെ പ്രസക്തി ചര്‍ച്ച ചെയ്യുകയും ബന്ധപ്പെട്ടവരെ പ്രശംസിക്കുകയും ചെയ്തു.

നേരത്തെ താഴെത്തട്ടില്‍ മാത്രം കണ്ടുവന്നിരുന്നതും ചെറിയൊരു വിഭാഗം നടത്തിയിരുന്നതുമായ വിവാഹ രീതിയാണ് ഇപ്പോള്‍ പ്രത്യക്ഷമായി ഇടത്തരം ആളുകളും മേലെ തട്ടിലുള്ളവും ഏറ്റെടുത്തിരിക്കുന്നത്.

മുസ്ലിം ലീഗും പോഷക സംഘടനകളും പ്രവാസി ഘടകമായ കെ.എം.സി.സിയും നടത്തുന്ന ശക്തമായ ക്യാമ്പയിന്റെ ഫലമാണ് വിവാഹങ്ങള്‍ ആര്‍ഭാട രഹിതമാക്കണമെന്ന ചിന്ത ജനങ്ങളില്‍ വ്യാപകമാക്കിയത്. മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയ്ക്ക് പുറമെ കാസര്‍കോട്‌വാര്‍ത്തയിലും കെവാര്‍ത്തയിലും മറ്റു  മാധ്യമങ്ങളിലും ധൂര്‍ത്തിനെതിരെയുള്ള ചര്‍ച്ചകള്‍ സജീവമായതോടെയാണ് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശുഭകരമായ ലളിത വിവാഹ വാര്‍ത്തകള്‍ എത്തുന്നത്.

മുസ്ലിം ലീഗ് പൊതുയോഗങ്ങളും ചര്‍ച്ചകളും സംഘടിപ്പിച്ചാണ് ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതെങ്കില്‍ സോഷ്യല്‍ മീഡിയകളായ ഫേസ്ബുക്കും വാട്ട്‌സ് ആപ്പും ഉപയോഗിച്ചാണ് കെ.എം.സി.സിയുടെ പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നത്. ഫേസ്ബുക്കില്‍ താന്‍ ആര്‍ഭാട വിവാഹത്തിനില്ലെന്ന ചിത്രം നിര്‍മിച്ച് ഓരോരുത്തരോട് ആ ചിത്രം അവരുടെ വാളില്‍ പോസ്റ്റ് ചെയ്ത് ക്യാമ്പയിനില്‍ പങ്കാളികളാക്കുന്ന കെ.എം.സി.സിയുടെ പുതിയ തന്ത്രം സോഷ്യല്‍ മീഡിയയില്‍ വലിയ മാറ്റമാണ് ഉണ്ടാക്കിയത്.

മുസ്ലിം ലീഗ് ക്യാമ്പയിന്‍ പ്രഖ്യാപനത്തിന് ശേഷം സമുദായമാകെ ഏറ്റെടുത്ത ധൂര്‍ത്ത് വിരുദ്ധ ക്യാമ്പയിന്റെ അനുരണനങ്ങളായി കാസര്‍കോട്ടെയും ചന്തേരയിലെയും മാതൃകയില്‍ മറ്റു ഏതാനും വിവാഹങ്ങള്‍ നടന്നതായും വലിയ രീതിയില്‍ കെങ്കേമമായി നടക്കേണ്ടിയിരുന്ന ഏതാനും വിവാഹങ്ങള്‍ ഇതുവഴി ലളിതമാക്കിയെന്നും ലീഗ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു.

മറ്റൊരു വിവാഹ വാര്‍ത്തകൂടി പള്ളിക്കരയില്‍ നിന്നും

വിവാഹ ആര്‍ഭാടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി മുസ്ലിം ലീഗ് നടത്തുന്ന ക്യാമ്പയിന്‍ ജില്ലയിലെങ്ങും പ്രതിഫലിക്കുന്നു. ചന്തേരയ്ക്കും കാസര്‍കോടിനും ഇടയില്‍ പള്ളിക്കരയിലും മറ്റൊരു ലളിത വിവാഹം നടന്നു.

റിട്ട. പ്രധാന അധ്യാപകനും പള്ളിക്കര സംയുക്ത മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമായ പള്ളിക്കര തൊട്ടിയിലെ  കെ.എ. സാലിഹ് മാസ്റ്ററുടെയും ആഇശയുടേയും മകന്‍ അബൂബക്കര്‍ സിദ്ദീഖും റിട്ട. പ്രൊഫസറും മംഗലാപുരം പി.എ. എഞ്ചീനിയറിംഗ് കോളജ് വൈസ് പ്രസിഡണ്ടുമായ കാസര്‍കോട് തെരുവത്തെ എസ്.എ. അബ്ദുല്ലയുടെയും ഖദീജയുടേയും മകള്‍ സൈനബത്ത് സഫയും തമ്മിലുള്ള വിവാഹമാണ് ഞായറാഴ്ച പാലക്കുന്ന് സാഗര്‍ ഓഡിറ്റോറിയത്തില്‍ നടന്നത്. നിക്കാഹിന് തെരുവത്ത് ഖത്തീബ് നേതൃത്വം നല്‍കി. ഇരുവീട്ടുകാരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മുസ്ലിം ലീഗ് ക്യാമ്പയിന്‍ ഇഫക്റ്റ്: ചന്തേരയിലും കാസര്‍കോട്ടും മാതൃകാ വിവാഹങ്ങള്‍


Related News: 
വിവാഹം പള്ളിയിലൊതുക്കാമോ ?, നേതാക്കള്‍ സംവദിക്കുന്നു
Keywords : Kasaragod, Muslim-league, Campaign, Marriage, Kerala, Padanna, Chandera, Sabir, Rahila, NM Shihabudheen, Ayshath Asiyana, Model Marriages in Kasargod. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL