കാണാതായ എല്‍.കെ.ജി. വിദ്യാര്‍ത്ഥി വീട്ടില്‍ തിരിച്ചെത്തി
Sep 30, 2014, 15:29 IST
മഞ്ചേശ്വരം: (www.kasargodvartha.com 30.09.2014) സ്കൂളില്‍ നിന്നും കാണാതായ എല്‍.കെ.ജി. വിദ്യാര്‍ത്ഥി വീട്ടില്‍ തിരിച്ചെത്തി. മഞ്ചേശ്വരം വോര്‍ക്കാടി മണവാട്ടി ബീവി ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നിന്നും ചൊവ്വാഴ്ച രാവിലെ കാണാതായ എല്‍.കെ.ജി. വിദ്യാര്‍ത്ഥിയായ ബഡിയാര് അഷ്റഫിന്റെ മകന് മുഹമ്മദ് ഷഹീമി (നാല്) നെയായിരുന്നു കാണാതായത്. ഉച്ചയോടെയാണ് കുട്ടി സ്കൂളില്‍ നിന്നും ഒരു കിലോമീറ്ററോളം ദൂരെയുള്ള വീട്ടില്‍ തിരിച്ചെത്തിയത്.
ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെ കുട്ടിയെ ബൈക്കില്‍ സ്കൂളില്‍ എത്തിച്ചിരുന്നു. കുട്ടിക്ക് ചെറിയ പനിയുണ്ടായതിനാല്‍ ഇതിനെകുറിച്ച് അന്വേഷിക്കാന്‍ 11 മണിയോടെ വീട്ടുകാര്‍ എത്തിയപ്പോഴാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്. ബാഗും കിറ്റും സ്കൂളില്‍തന്നെ ഉണ്ടായിരുന്നു. അധ്യാപികയോട് ഇതേകുറിച്ച് അന്വേഷിച്ചപ്പോള്‍ കുട്ടി ക്ലാസില്‍ ഉണ്ടെന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് ലഭിച്ചത്. എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനാല്‍ ബന്ധുക്കള്‍ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സ്കൂളിന്റെ പിന്‍ഭാഗം കാടുപിച്ച പ്രദേശമായതിനാല്‍ കുട്ടിയെ കാണാതായപ്പോള്‍ ആശങ്കപടര്ന്നിരുന്നു. പോലീസും നാട്ടുകാരും ഒന്നടങ്കം അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ആശ്വാസമായി കുട്ടി വീട്ടില്‍ തിരിച്ചെത്തിയത്.