city-gold-ad-for-blogger
Aster MIMS 10/10/2023

എം.ജി.റോഡ് 215 മീറ്റര്‍ കോണ്‍ക്രീറ്റ് ചെയ്യുന്നു, പ്രവൃത്തി തുടങ്ങി

കാസര്‍കോട്: (www.kasargodvartha.com 02.09.2014) കാസര്‍കോട് നഗരത്തിലെ എം.ജി.റോഡ് 215 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ്  ചെയ്യുന്നു. പഴയ പ്രസ് ക്ലബ്ബ് ജംഗ്ഷനിലെ ട്രാഫിക് സിഗ്‌നല്‍ പോയിന്റില്‍ നിന്നു തുടങ്ങി സുല്‍ത്താന്‍ ഗോള്‍ഡ് ജ്വല്ലറിക്കു സമീപം വരെയാണ് കോണ്‍ക്രീറ്റ്. ഈ ഭാഗത്ത് റോഡ് സ്ഥിരം തകരുന്ന സാഹചര്യത്തിലാണ് പൊതുമരാമത്ത് വകുപ്പ് ഈ തീരുമാനം കൈക്കൊണ്ടത്.

ഇതിനായി 55 ലക്ഷം രൂപയുടെ ടെണ്ടര്‍ അംഗീകരിക്കുകയും ചെര്‍ക്കളയിലെ സി.എച്ച്.നിസാര്‍ കരാര്‍ ഏറ്റെടുക്കുകയും ചെയ്തു. ഓണം കഴിഞ്ഞ് ആരംഭിക്കുന്ന കോണ്‍ക്രീറ്റു പണിക്കു മുന്നോടിയായി റോഡിലെ കുഴി നികത്തല്‍ പ്രവൃത്തി ചൊവ്വാഴ്ച രാവിലെ ആരംഭിച്ചു.

ഡിവൈഡറിന്റെ ഒരു വശത്തു കൂടി വാഹനങ്ങള്‍ കടന്നു പോകാന്‍ അനുവദിച്ചു കൊണ്ടും വാഹനങ്ങള്‍ കടന്നു പോകുന്നതിനു പ്രയാസം നേരിടാത്ത വിധത്തിലും 10 ദിവസം കൊണ്ട് കോണ്‍ക്രീറ്റ് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നു കോണ്‍ട്രാക്ടര്‍ പറഞ്ഞു.

മഴക്കാലത്ത് വെള്ളം കെട്ടി നിന്ന് റോഡ് തകരുകയും കുഴികള്‍ വീഴുകയും ചെയ്യുന്നത് പതിവായ സാഹചര്യത്തിലാണ് കോണ്‍ക്രീറ്റിംഗ് ആശയം ഉദിച്ചത്. ഒരടി കനത്തിലാണ് കോണ്‍ക്രീറ്റ് ചെയ്യുക. അപ്പോള്‍ ഡിവൈഡര്‍ താണു പോവുകയാണെങ്കില്‍ ആ ഭാഗം ഉയര്‍ത്താനും പദ്ധതിയുണ്ട്.

റോഡിനിരുവശത്തും ഏഴു ഫീറ്റ് വീതിയില്‍ നടപ്പാതയും ഒരുക്കും. നേരത്തേ പുതിയ ബസ് സ്റ്റാന്‍ഡിനകത്ത് കുറേ ഭാഗം കോണ്‍ക്രീറ്റ് ചെയ്തിരുന്നു.

എം.ജി.റോഡ് 215 മീറ്റര്‍ കോണ്‍ക്രീറ്റ് ചെയ്യുന്നു, പ്രവൃത്തി തുടങ്ങി

എം.ജി.റോഡ് 215 മീറ്റര്‍ കോണ്‍ക്രീറ്റ് ചെയ്യുന്നു, പ്രവൃത്തി തുടങ്ങി

എം.ജി.റോഡ് 215 മീറ്റര്‍ കോണ്‍ക്രീറ്റ് ചെയ്യുന്നു, പ്രവൃത്തി തുടങ്ങി

Photos: R.K Kasaragod

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL