city-gold-ad-for-blogger
Aster MIMS 10/10/2023

ഐ.എന്‍.എല്ലില്‍ നിന്നും രാജിവെച്ച് ലീഗില്‍ ചേര്‍ന്ന നേതാവിന്റെ കാറുകള്‍ തകര്‍ത്തു

ബേക്കല്‍:(www.kasargodvartha.com 01.09.2014) ബേക്കലില്‍ ഐ.എന്‍.എല്ലില്‍ നിന്നും രാജിവെച്ച് ലീഗില്‍ ചേര്‍ന്ന നേതാവിന്റെ കാറുകള്‍ തകര്‍ത്തു. മുസ്‌ലിം ലീഗ് ബേക്കല്‍ ശാഖ പ്രസിഡണ്ടും മുന്‍ പളളിക്കര പഞ്ചായത്ത് മെമ്പറുമായ ബി.അന്‍സാരിയുടെ ബേക്കല്‍ ജംഗ്ഷനിലെ വീട്ടുമുറ്റത്തെ കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കെ.എല്‍ 60 എഫ് 2925 നമ്പര്‍ ഇന്നോവ കാറും, കെ.എല്‍.60 എച്ച് 1265  നമ്പര്‍ മഹീന്ദ്ര ലോഗന്‍ കാറുമാണ് തകര്‍ത്തത്.

തിങ്കളാഴ്ച പുലര്‍ചെയാണ് സംഭവം നടന്നതെന്ന് കരുതുന്നു. രാത്രി 11.30ന് ശേഷമാണ് ഉറങ്ങാന്‍ കിടന്നതെന്ന് അന്‍സാരി പറഞ്ഞു. രാത്രി നല്ല മഴയായിരുന്നതിനാല്‍ ശബ്ദമൊന്നും കേട്ടിരുന്നില്ല. രാവിലെയാണ് കാറുകള്‍ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടത്. അക്രമത്തിന് പിന്നില്‍ ഐ.എന്‍.എല്‍ പ്രവര്‍ത്തകരാണെന്ന് ലീഗ് കേന്ദ്രങ്ങള്‍ ആരോപിച്ചു. മാസങ്ങള്‍ക്ക് മുമ്പാണ് അന്‍സാരി ഐ.എന്‍.എല്ലില്‍ നിന്നും രാജിവെച്ച് ലീഗില്‍ ചേര്‍ന്നത്. പലതവണ തനിക്ക്് ഐ.എന്‍.എല്‍ പ്രവര്‍ത്തകരില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നുവെന്ന് അന്‍സാരി പറഞ്ഞു.

കഴിഞ്ഞ ദിവസം ശാഖാ കമ്മിറ്റി യോഗം ചേര്‍ന്ന് പാവപ്പെട്ട അഞ്ച് കുടുബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതില്‍ അസൂയപൂണ്ടവരാകാം അക്രമത്തിന് പിന്നിലെന്നും അന്‍സാരി പറഞ്ഞു. അന്‍സാരിയുടെ പരാതിയില്‍ ബേക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

ഐ.എന്‍.എല്ലില്‍ നിന്നും രാജിവെച്ച്  ലീഗില്‍ ചേര്‍ന്ന നേതാവിന്റെ കാറുകള്‍ തകര്‍ത്തു

ഐ.എന്‍.എല്ലില്‍ നിന്നും രാജിവെച്ച്  ലീഗില്‍ ചേര്‍ന്ന നേതാവിന്റെ കാറുകള്‍ തകര്‍ത്തു

ഐ.എന്‍.എല്ലില്‍ നിന്നും രാജിവെച്ച്  ലീഗില്‍ ചേര്‍ന്ന നേതാവിന്റെ കാറുകള്‍ തകര്‍ത്തു

ഐ.എന്‍.എല്ലില്‍ നിന്നും രാജിവെച്ച്  ലീഗില്‍ ചേര്‍ന്ന നേതാവിന്റെ കാറുകള്‍ തകര്‍ത്തു

ഐ.എന്‍.എല്ലില്‍ നിന്നും രാജിവെച്ച്  ലീഗില്‍ ചേര്‍ന്ന നേതാവിന്റെ കാറുകള്‍ തകര്‍ത്തു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL