city-gold-ad-for-blogger
Aster MIMS 10/10/2023

കെ.എം.സി.സി ബൈത്തുറഹ് മ തറക്കല്ലിടല്‍ തിങ്കളാഴ്ച

കാസര്‍കോട്: (www.kasargodvartha.com 14.09.2014) ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി കാസര്‍കോട് മണ്ഡലത്തിലെ നഗരസഭയിലും എല്ലാ പഞ്ചായത്തിലും വീടില്ലാത്ത പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്ന ബൈത്തുറ റഹ് മ ഭവനത്തിന്റെ നാലാമത്തെ വീടിന്റെ തറക്കല്ലിടല്‍ തിങ്കളാഴ്ച കാസര്‍കോട് നഗരസഭയില്‍ വെച്ച് നടക്കും. വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വഹിക്കും.

അഞ്ചാമത്തെ വീടിന്റെ തറക്കല്ലിടല്‍ സെപ്തംബര്‍ അവസാന വാരത്തിലും, പണി പൂര്‍ത്തിയായ ചെര്‍ക്കളയിലേയും മൊഗ്രാല്‍ പുത്തൂരിലേയും വീടിന്റെ താക്കോല്‍ ദാനം ഒക്ടോബര്‍ ആദ്യവാരത്തില്‍ നടക്കും. നാട്ടിലുള്ള മുഴുവന്‍ മുസ്ലിം ലീഗിന്റെയും പോഷകസംഘടനയുടേയും പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

കൂടുതല്‍ വിവരങ്ങള്‍ക്ക് കെ.എം.സി.സി നേതാക്കളായ ഷെരീഫ് പൈക്ക, സലീം ചേരങ്കൈ, സത്താര്‍ ആലംപാടി, മഹമൂദ് കുളങ്ങര, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍, റിലീഫ് കമ്മിറ്റി ചെയര്‍മാന്‍, ഗഫൂര്‍ എരിയാല്‍, കണ്‍വീനര്‍ ഖലീല്‍ പതിക്കുന്ന് എന്നിവരുമായി ബന്ധപ്പെടാം.

ബൈതുറഹ്മയുടെ ആദ്യത്തെ വീടിന്റെ താക്കോല്‍ ദാനം ബദിയഡുക്കയില്‍ കഴിഞ്ഞ മാസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9562555707, 9746583858, 8281044962 എന്നീ നമ്പറുമായി ബന്ധപ്പെടാം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


കെ.എം.സി.സി ബൈത്തുറഹ് മ തറക്കല്ലിടല്‍ തിങ്കളാഴ്ച

Also Read:
ഐസിസ് അറുകൊല വീണ്ടും: ബ്രിട്ടീഷ് സന്നദ്ധപ്രവര്‍ത്തകനെയും കഴുത്തറുത്തു കൊന്നു

Keywords:  Kasaragod, Kerala, KMCC, Dubai-KMCC, House, Baithu Rahma, Information, Chief Minister, Oomen Chandy, Baithu Rahma foundation stone laying ceremony on Monday. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL