ഓണക്കൂട്ടത്തില് 5,000 കുട്ടികള്‍ പങ്കെടുക്കും
Sep 1, 2014, 14:09 IST
കാസര്‍കോട്: (www.kasargodvartha.com 01.09.2014) സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം പകരാന്‍ കുടുംബശ്രീ ബാലസഭകളുടെ നേതൃത്വത്തില്‍ ഓണം അവധി ദിവസങ്ങളില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഓണക്കൂട്ടം സംഘടിപ്പിക്കും. ഓരോ കേന്ദ്രത്തിലും നൂറോളം കുട്ടികളെ പങ്കെടുപ്പിച്ചു വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
ഓണക്കൂട്ടത്തില് ജില്ലയില്‍ 5000 കുട്ടികള്‍ പങ്കെടുക്കും. പഞ്ചായത്ത് നഗര സഭകളിലെ പ്രായം ചെന്ന വ്യക്തികളുമായി അനുഭവം പങ്കു വെയ്ക്കല്‍, ഓണസ്മൃതി, ഓണക്കളികള്‍, പൂക്കളമത്സരങ്ങള്‍, ഓണപ്പാട്ട് മത്സരം, ഓണസദ്യ, പുലിക്കളിയോടുകൂടിയ ഘോഷയാത്ര തുടങ്ങിയവ സംഘടിപ്പിക്കും.
ഓണക്കൂട്ടത്തില് ജനപ്രതിനിധികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇതു സംബന്ധിച്ചു ചേര്‍ന്ന ആലോചനായോഗത്തില്‍ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക അധ്യക്ഷത വഹിച്ചു. എഡിഎംസി മാരായ മുഹമ്മദ് കുഞ്ഞി, വിജയന്, ബാലസഭ കണ്‍സള്‍ട്ടന്റ് സുധീഷ് മരുതളം തുടങ്ങിയവര്‍ സംബന്ധിച്ചു.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: kasaragod, Kerala, Onam-celebration, 5000 children to attend Onakoottam programme
Advertisement:

File Photo |
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: kasaragod, Kerala, Onam-celebration, 5000 children to attend Onakoottam programme
Advertisement: