ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ഐ.ടി വിദ്യാര്‍ത്ഥി മരിച്ചു; സുഹൃത്തിന് ഗുരുതരം
Aug 24, 2014, 18:00 IST
കാസര്‍കോട്: (www.kasargodvartha.com 24.08.2014) ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് ഐ.ടി വിദ്യാര്‍ത്ഥി മരിച്ചു. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ പെരിയ കല്ല്യോട്ടാണ് അപകടമുണ്ടായത്. ബേഡഡുക്ക താലേക്കുന്നിലെ കെ.വി. കുമാരന്റെ മകനും കാഞ്ഞങ്ങാട്ടെ ഗ്രോടെക് ഐ.ടി. യില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ കെ.വി. സതീഷ് കുമാര്‍ (22) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന സുഹൃത്ത് വിനീഷിന് (22) സാരമായി പരിക്കേറ്റു. പഠനത്തോടൊപ്പം വയറിംഗ് ജോലി ചെയ്യുന്ന സതീഷ് കുമാര്‍ പെരിയയില്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. തലക്ക് സാരമായി പരിക്കേറ്റ സതീഷ് കുമാറിനെ ആദ്യം കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ വഴിമധ്യേ മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മാതാവ്: കാര്‍ത്യായനി. സഹോദരങ്ങള്‍: ശ്രീജിത്ത്, വിജിഷ. പരിക്കേറ്റ വിനീഷ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Also Read:
ഇറാഖില്‍ ചാവേര്‍ ആക്രമണങ്ങള്‍: 22 പേര് കൊല്ലപ്പെട്ടു
Keywords: Kasaragod, Kerala, Died, Accident, Bike, Electric post, Student, Friend, Injured, Hospital, Govt. Hospital,
Advertisement: