city-gold-ad-for-blogger
Aster MIMS 10/10/2023

ഉളിയത്തടുക്ക പെട്രോള്‍ പമ്പിലെ മോഷണം: പ്രതി കറപ്പ് സിദ്ദീഖ് അറസ്റ്റില്‍

വിദ്യാനഗര്‍: (www.kasargodvartha.com 22.08.2014) ഉളിയത്തടുക്കയിലെ പെട്രോള്‍ പമ്പില്‍ നിന്നു 20,000 രൂപ മോഷ്ടിച്ച കേസിലെ പ്രതിയെ വിദ്യാനഗര്‍ പോലീസ് അറസ്റ്റു ചെയ്തു. മഞ്ചേശ്വരം ബായാര്‍ ചക്കര ഗുളികയിലെ അബൂബക്കര്‍ സിദ്ദീഖ് എന്ന കറപ്പ് സിദ്ദീഖിനെ(30)യാണ് വ്യാഴാഴ്ച രാത്രി കാസര്‍കോട് ടൗണില്‍ വെച്ച് അറസ്റ്റു ചെയ്തത്.

ജൂണ്‍ 26ന് രാത്രിയാണ് പെട്രോള്‍ പമ്പില്‍ മോഷണം നടന്നത്. ബദിയടുക്ക സ്‌റ്റേഷനില്‍ 2008ലെ ഒരു പശുമോഷണക്കേസിലും സിദ്ദീഖ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു.  എസ്.ഐ. ഇ. രാജശേഖരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കുഞ്ഞിക്കണ്ണന്‍, ഡി.വൈ.എസ്.പി.യുടെ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്ത സംഘത്തിലുണ്ടായിരുന്നത്.

പ്രതിയെ വെള്ളിയാഴ്ച രാവിലെ ഉളിയത്തടുക്ക പെട്രോള്‍ പമ്പിലെത്തിച്ചു തെളിവെടുത്തു. വൈകിട്ട് കോടതിയില്‍ ഹാജരാക്കും.
ഉളിയത്തടുക്ക പെട്രോള്‍ പമ്പിലെ മോഷണം: പ്രതി കറപ്പ് സിദ്ദീഖ് അറസ്റ്റില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also read:
നിയമസഭാ തെരഞ്ഞെടുപ്പ്: ജമ്മുകശ്മീര്‍ ഭരണം പിടിച്ചെടുക്കാന്‍ ബി ജെ പി

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL