കരാറുകാര്‍ മന്ത്രിയുടെ വീട്ടുപടിക്കല്‍ നിരാഹാര സമരം നടത്തും
Aug 17, 2014, 16:00 IST
കാസര്‍കോട്: (www.kasargodvartha.com 17.08.2014) കുടിശ്ശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച് കരാറുകാര്‍ ധനകാര്യ മന്ത്രി കെ.എം മാണിയുടെ വീട്ടു പടിക്കല്‍ നിരാഹാര സമരം നടത്തും. കാസര്‍കോട് ജില്ലാ കോണ്‍ട്രാക്ടേര്‍സ് യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിയുടെ തിരുവനന്തപുരത്തുള്ള ഔദ്യോഗിക വീട്ടു പടിക്കല്‍ നിരാഹാര സമരം നടത്താനൊരുങ്ങുന്നത്.
ഓണത്തിന് മുമ്പ് കുടിശ്ശിക നല്‍കണമെന്നാണ് കരാറുകാരുടെ ആവശ്യം. കേരളത്തിലെ ഇടത്തരം ചെറുകിട കരാറുകാരുടെ 2013 നവംബര്‍ മാസം മുതലുള്ള കുടിശ്ശിക നല്‍കാതെ ഉന്നതതല കരാറുകാരെ സഹായിക്കുന്നതിന് വേണ്ടി കണ്സക്ഷന് കോര്‍പറേഷന്റെ പേരില്‍ അവിഹിതമായി ടെണ്ടര്‍ നടപടികളൊന്നുമില്ലാതെ പ്രവൃത്തി നല്‍കുകയും അതിന്റെ ബില്‍ ഉടന്‍ കൊടുത്തു തീര്‍ക്കുകയും ചെയ്യുന്ന ധനമന്ത്രിയുടെ തെറ്റായ നയത്തില്‍ പ്രതിഷേധിച്ചു കൂടിയാണ് കരാറുകാര്‍ സമരം നടത്തുന്നത്.
കാസര്‍കോട് ജില്ലാ കോണ്‍ട്രാക്ടേര്‍സ് യൂത്ത് വിംഗിന്റെ അടിയന്തിര എക്സിക്യൂട്ടീവ് സമരം സംബന്ധിച്ച തീരുമാനം എടുത്തത്. ജില്ലാ പ്രസിഡണ്ട് ടി.കെ. നസീര്‍ അധ്യക്ഷത വഹിച്ചു. എം.എ. നാസര്‍, മൊയ്തീന് ചാപ്പാടി, എം.എ. അമീര്‍, ജാസിര്‍ ചെങ്കള, കബീര്‍ ബേവിഞ്ച, എം.ടി. നാസര്‍, റസാഖ് ബദിര, എം.എം. നൗഷാദ് എന്നിവര്‍ സംസാരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Contractors, Minister, Strike, Thiruvananthapuram, KM Mani, Hunger Strike.
Advertisement: