അധ്യാപകന്റെ കാറിന്റെ ഗ്ലാസ് തകര്‍ത്തു; മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
Jul 24, 2014, 11:46 IST
കാസര്‍കോട്: (www.kasargodvartha.com 24.07.2014) സ്കൂളില്‍ നടന്ന നോമ്പ് തുറ പരിപാടിക്കെത്തിയ അധ്യാപകന്റെ കാറിന്റെ ക്ലാസ് കല്ലെറിഞ്ഞ് തകര്‍ത്തു. സംഭവത്തില്‍ അധ്യാപകന്റെ പരാതിയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന് അണങ്കൂരിലെ ജിജി തോമസിന്റെ നമ്പര്‍ ലഭിക്കാത്ത പുതിയ സ്വിഫ്റ്റ് കാറിന്റെ മുന്‍വശത്തെ ഗ്ലാസാണ് തകര്‍ത്തത്.
സംഭവത്തില്‍ സമീര്‍, നാസര്‍, റാഷിദ് എന്നിവര്‍ക്കെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്. ബുധനാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. സ്കൂള്‍ പരിസരത്ത് നിര്‍ത്തിയിട്ടതായിരുന്നു കാര്‍. സ്കൂളിലെ അച്ചടക്കം ലംഘിച്ചതിന് വിദ്യാര്‍ത്ഥികളെ താക്കീത് ചെയ്തതിലുള്ള വൈരാഗ്യമാണ് കാര്‍ തകര്‍ക്കലിന് പിന്നിലെന്ന് സംശയിക്കുന്നതായി ജിജി തോമസിന്റെ പരാതിയില്‍ പറയുന്നു.
അതേസമയം കേസ് ഓത്തുതീര്പ്പാക്കാനുള്ള ശ്രമം പി.ടി.എയുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്.

Keywords: Kasaragod, Kerala, Car, Students, Case, Attack, Complaint, Chemnad, School, Ifthar Meet.
Advertisement:
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067