city-gold-ad-for-blogger
Aster MIMS 10/10/2023

ഈദ്-വ്രതം ചൈതന്യത്തിന് നിരക്കാത്ത ആഭാസങ്ങള്‍ വെടിയുക: സംയുക്ത ജമാഅത്ത് കോഓര്‍ഡിനേഷന്‍

കാസര്‍കോട്: (www.kasargodvartha.com 23.07.2014) സഹനത്തിന്റെയും ദൈവ സമര്‍പ്പണത്തിന്റെയും വ്രതാനുഷ്ഠാനത്തിലൂടെ സ്ഫുടം ചെയ്‌തെടുത്ത വിശുദ്ധ മാസങ്ങളോടെ ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്ന വിശ്വാസികള്‍ തങ്ങളാര്‍ജിച്ച ചൈതന്യത്തെ വിളംബരപ്പെടുത്തും വിധം ആഘോഷങ്ങള്‍ ചിട്ടപ്പെടുത്തണമെന്ന് ജില്ലാ സംയുക്ത മുസ്ലിം ജമാഅത്ത് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള, ജനറല്‍ കണ്‍വീനര്‍ ബഷീര്‍ വെള്ളക്കോത്ത് എന്നിവര്‍ ആഹ്വാനം ചെയ്തു.

വ്രതത്തിന്റെ പരിസമാപ്തിയാണ് ഈദ്. ശവ്വാല്‍ ചന്ദ്രിക നോമ്പുക്കാരന്റെ കണ്ണിലെ തിളക്കമാണ്.പെരുന്നാള്‍ നോമ്പുക്കാരനുള്ള സമ്മാനവും ആഘോഷവുമാണ്. നോമ്പ് അച്ചടക്കം,അനുസരണ,ചിട്ട, ത്യാഗം,സമര്‍പ്പണം മുതലായ സത്ശീലങ്ങള്‍ സ്വായത്തമാക്കാനുള്ള പരീശിലനമായിരുന്നു.അത് കൊണ്ട്  തന്നെ ആ പരീശിലനസിദ്ധിയുടെ പ്രതിഫലനത്തെ അടയാളപ്പെടുത്തുന്നതാകണം പെരുന്നാളാഘോഷം.

വ്രതത്തിന്റെ ആന്തരിക തത്വങ്ങളറിയാത്തവരോ വ്രത സംസ്‌കൃതിയുമായി ആത്മബണ്ഡമില്ലാത്തവരോ ആയ ചുരുക്കം ചിലര്‍ പെരുന്നാള്‍ ദിനത്തില്‍ കാട്ടിക്കൂട്ടുന്ന ബൈക്ക് റൈസിങ്ങ്, കരിമരുന്ന് പ്രയോഗങ്ങള്‍, കലയുടെ പേരിലുള്ള ആഭാസങ്ങള്‍ മുതലായവ  മുസ്ലിം സമൂഹത്തെ മൊത്തം വെറുക്കപ്പെടാനിടയാക്കുന്ന കാര്യം നാം ഗൗരവപൂര്‍വ്വം സ്മരിക്കണം. വിശുദ്ധ മതത്തോട് സ്‌നേഹമുള്ളവര്‍ ഇത്തരം നീക്കങ്ങളില്‍ നിന്ന് കഴിഞ്ഞ കാലങ്ങളില്‍ ഘട്ടം ഘട്ടമായി മാറി നിന്നിട്ടുണ്ടെന്ന കാര്യം ശുഭോദര്‍കമാണ്. ഇത്തവണ ആരുതായ്മകളൊന്നുമില്ലാത്ത ആഘോഷമായി  ഈദുല്‍ ഫിത്തറിനെ വിശുദ്ധമാക്കാന്‍ മുഴുവന്‍ യുവതി-യുവാക്കള്‍ തയ്യാറാവണമെന്നും അവര്‍കതിനാവിശ്യമായ മാര്‍ഗ ദര്‍ശനം നല്‍കാന്‍  മഹല്ല് ജമാഅത്തുകളും ഖത്തീബുമാരും മുന്നോട്ട് വരണമെന്നും ഇരുവരും പ്രസ്താവനയില്‍ തുടര്‍ന്നു പറഞ്ഞു.

ഈദ്-വ്രതം ചൈതന്യത്തിന് നിരക്കാത്ത ആഭാസങ്ങള്‍ വെടിയുക: സംയുക്ത ജമാഅത്ത് കോഓര്‍ഡിനേഷന്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL