city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ടെ യുവാവിന് മംഗലാപുരത്ത് സദാചാര പോലീസുകാരുടെ മര്‍ദനം; 2 പേര്‍ അറസ്റ്റില്‍

മംഗലാപുരം: (www.kasargodvartha.com 27.07.2014) കാസര്‍കോട് സ്വദേശിയായ യുവാവിനെ മംഗലാപുരത്ത് സദാചാര പോലീസുകാര്‍ ആക്രമിച്ചു. ഉമര്‍ ഫാറൂഖ് (21) ആണ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേരെ ബന്തര്‍ പോലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തുക്കളായ രണ്ട് പെണ്‍കുട്ടികളോടൊപ്പം മംഗാലപുരം ബീച്ചില്‍ എത്തിയതായിരുന്നു ഉമര്‍ ഫാറൂഖ്.

കാസര്‍കോട് നിന്ന് ട്രെയിനില്‍ കയറി മംഗലാപുരത്ത് ഇറങ്ങിയ ഇവര്‍ കടപ്പുറത്തേക്ക് പോകാന്‍ വഴിയില്‍ കണ്ട രണ്ട് പേരോട് വഴി ചോദിച്ചിരുന്നു. എന്നാല്‍ അവര്‍ ശരിയായ വഴി പറഞ്ഞു കൊടുക്കാതെ ഉമര്‍ ഫാറൂഖിനേയും പെണ്‍കുട്ടികളേയും ശരവ് ക്ഷേത്രത്തിനടുത്തെത്തിച്ചു.

അവിടെ എത്തുമ്പോഴേക്കും വഴി പറഞ്ഞ് കൊടുത്തവരും സ്ഥലത്തെത്തി ഫാറൂഖിനെ മര്‍ദ്ദിക്കുകയായിരുന്നു. അതിനിടെ പെണ്‍കുട്ടികള്‍ ഓടിരക്ഷപ്പെട്ടു. ഫാറൂഖ് നല്‍കിയ പരാതിയില്‍ നവീന്‍ ആള്‍വ (21), നിതിന്‍ കുമാര്‍ (22) എന്നിവരാണ് അറസ്റ്റിലായത്. കോടതി ഇരുവരേയും റിമാന്റ് ചെയ്തു.

കാസര്‍കോട്ടെ യുവാവിന് മംഗലാപുരത്ത് സദാചാര പോലീസുകാരുടെ മര്‍ദനം; 2 പേര്‍ അറസ്റ്റില്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
സൈബീരിയയിലെ ഭയാനക ഗര്‍ത്തം; നിഗൂഡത നീക്കാന്‍ ഭൗമ ശാസ്ത്രജ്ഞര്‍

Keywords:  Youth, Umar Farooq, Kasaragod, Visit, Beach, Mangalore, Accompanied, Girls, Different Community, Naveen Alva, Nitin Kumar, Directions, Beach, Moral policing: Kasargod youth assaulted, two arrested.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL