city-gold-ad-for-blogger
Aster MIMS 10/10/2023

കടയില്‍ കയറിയ മൂര്‍ഖനെ ആളുകള്‍ നോക്കി നില്‍ക്കേ സുബ്രഹ്മണ്യന്‍ ഭരണിയിലാക്കി

കാസര്‍കോട്: (www.kasargodvartha.com 17.07.2014) പോലീസ് സ്‌റ്റേഷനടുത്ത പല ചരക്കു കടയില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ ആളുകള്‍ നോക്കി നില്‍ക്കേ സുബ്രഹ്മണ്യന്‍ എന്ന യുവാവ് പിടികൂടി പ്ലാസ്റ്റിക് ഭരണിയിലാക്കി. ബുധനാഴ്ച വൈകിട്ടാണ് സംഭവം.

കടയുടെ ചുമരില്‍ കാണപ്പെട്ട പാമ്പ് എലിയെ പിന്തുടര്‍ന്ന് കടയുടെ അകത്തുകയറുകയായിരുന്നു. ഇതു കണ്ട വ്യാപാരിയും സംഭവമറിഞ്ഞെത്തിയവരും ഭയന്നു നില്‍ക്കേ അതുവഴിയെത്തിയ സുബ്രഹ്മണ്യന്‍ പാമ്പിനെ വാലില്‍ പിടിച്ച് പ്ലാസ്റ്റിക് ഭരണിയിലാക്കുകയായിരുന്നു. 

പിന്നീട് വനം വകുപ്പ് അധികൃതര്‍ക്കു പാമ്പിനെ കൈമാറി. കാസര്‍കോട് നഗരത്തിലെ ഒരു കടയിലെ ജീവനക്കാരനാണ് സുബ്രഹ്മണ്യന്‍. ഈ യുവാവിന്റെ ധീരതയെ കൂടി നിന്നവര്‍ പ്രശംസിച്ചു.
കടയില്‍ കയറിയ മൂര്‍ഖനെ ആളുകള്‍ നോക്കി നില്‍ക്കേ സുബ്രഹ്മണ്യന്‍ ഭരണിയിലാക്കി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇസ്രയേല്‍ ട്വീറ്റുകള്‍ വിലയ്ക്കുവാങ്ങുന്നു

Keywords:  Kasaragod, Snake, Police, Shop, bottle,

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL