city-gold-ad-for-blogger
Aster MIMS 10/10/2023

പുകവലിച്ച കമ്പിളി വില്‍പനക്കാരനെ പിഴയടപ്പിക്കാന്‍ കൊണ്ടുപോയ സംഘം 3000 രൂപയുമായി കടന്നു

കാസര്‍കോട്: (www.kasargodvartha.com 23.07.2014) പുകവലിച്ച രാജസ്ഥാന്‍ യുവാവിനെ പിഴയടപ്പിക്കാന്‍ എന്ന വ്യാജേന കൊണ്ടുപോയ സംഘം 3000 രൂപയുമായി കടന്നു. ചെമ്മനാട് ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം അരങ്ങേറിയത്.

സ്‌കൂള്‍ പരിസരത്ത് പുകവലി പാടില്ലെന്ന് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ഇതറിയാതെ ബസ് സ്റ്റോപ്പില്‍ കമ്പിളി പുതപ്പിന്റെ കെട്ട് ഇറക്കിവെച്ച് പുകവലിക്കുകയായിരുന്ന വില്‍പനക്കാരനെയാണ് ഇതുവഴി ബൈക്കില്‍ വന്ന രണ്ട് യുവാക്കള്‍ ഇവിടെ പുകവലി പാടില്ലെന്ന് പറഞ്ഞ് പിടികൂടിയത്. സമീപത്തെ ബോര്‍ഡും കമ്പിളി വില്‍പനക്കാരന് കാട്ടിക്കൊടുത്തു.

പിന്നീട് ഇയാളെയും കയറ്റി ബൈക്കില്‍ പുറപ്പെട്ട യുവാക്കള്‍ 3000 രൂപ വാങ്ങി പിഴയടച്ചു വരാമെന്ന് പറഞ്ഞ് വഴിയില്‍ നിര്‍ത്തി ഇറക്കിവിട്ട് കടന്നുകളയുകയായിരുന്നു. രസീതുമായി തിരിച്ചുവരാമെന്ന് പറഞ്ഞ് യുവാക്കളെ കാത്ത് ഏറെ നേരം കാത്തിരുന്ന കമ്പിളി വില്‍പനക്കാരന്‍ ചതി മനസിലാക്കി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
പുകവലിച്ച കമ്പിളി വില്‍പനക്കാരനെ പിഴയടപ്പിക്കാന്‍ കൊണ്ടുപോയ സംഘം 3000 രൂപയുമായി കടന്നു

Keywords : Kasaragod, Kerala, Police, Chemnad, Youth, Bike, Riders, Smoking, Public place. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL