ആത്മാര്‍ത്ഥ സുഹൃത്തിന്റെ ചതിക്കുഴിയില്‍ പെട്ട് കാഞ്ഞങ്ങാട് സ്വദേശി കുവൈത്ത് ജയിലില്‍
Jun 29, 2014, 12:30 IST
കുവൈത്ത്: (www.kasargodvartha.com 29.06.2014) ആത്മാര്‍ത്ഥ സുഹൃത്തിന്റെ ചതിക്കുഴിയില്‍ പെട്ട് കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറം സ്വദേശി കുവൈത്തില്‍ ജയിലിലായി. മീനാപ്പീസിലെ അബൂബക്കര്‍ - കുഞ്ഞാസ്യ ദമ്പതികളുടെ മകന് ചേലക്കാടത്ത് റാഷിദാണ് (25) കഴിഞ്ഞ ദിവസം മയക്കുമരുന്നുമായി കുവൈത്ത് വിമാനത്താവളത്തില്‍ പോലീസിന്റെ പിടിയിലായത്.
വ്യാഴാഴ്ച വൈകിട്ടാണ് റാഷിദ് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും കുവൈത്തിലേക്ക് വിമാനം കയറിയത്. ഇതിനിടയില്‍ തന്റെ ഉറ്റ സുഹൃത്തായ പഴയങ്ങാടി മാട്ടൂലിലെ ഫവാസ് റാഷിദിനെ കുവൈത്തില്‍ നിന്ന് ഫോണില്‍ വിളിക്കുകയും തന്റെ പിതാവിന്റെ കണ്ണടയും മരുന്നും തനിക്ക് താന്‍ വരുമ്പോള്‍ എത്തിച്ച് തരണമെന്നും ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ മാട്ടൂലിലേക്ക് പോകാന്‍ സമയം കിട്ടില്ലെന്ന് അറിയിച്ചപ്പോള്‍ സാധനങ്ങള്‍ കാഞ്ഞങ്ങാട്ട് എത്തിച്ചു തരാമെന്ന് സുഹൃത്ത് അറിയിച്ചു. ഇതുപ്രകാരം ഒരു അപരിചിതന് ഒരു പൊതി കാഞ്ഞങ്ങാട് വെച്ച് റാഷിദിന് കൈമാറി.
ആത്മാര്‍ത്ഥ സുഹൃത്തിനെ വിശ്വസിച്ച് പൊതിക്കുള്ളില്‍ എന്താണെന്ന് പോലും റാഷിദ് പരിശോധിച്ചില്ല. വ്യാഴാഴ്ച രാത്രി 11 മണിയോടെ കുവൈത്തില്‍ വിമാനമിറങ്ങിയ റാഷിദ് വീട്ടിലേക്ക് വിളിച്ചുവെങ്കിലും, വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നവര്‍ക്ക് മണിക്കൂറുകളായിട്ടും റാഷിദിനെ പുറത്തുകണ്ടില്ല. ഇതിനിടയില്‍ മയക്കുമരുന്നുമായി മലയാളി പിടിയിലായതായി അഭ്യൂഹം പരന്നു.
തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം റാഷിദിനെ ആന്റി നാര്‍ക്കോട്ടിക് വിഭാഗം കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നത് ശ്രദ്ധയില്‍ പെട്ടു. ബന്ധുക്കളെയും സുഹൃത്തുകളെയും കണ്ട റാഷിദ് അവിടെ പൊട്ടിക്കരഞ്ഞു. തന്നെ ചതിച്ചത് ഫവാസാണെന്ന് റാഷിദ് ഉറക്കെ വിളിച്ചു പറഞ്ഞിരുന്നതായി ബന്ധുക്കള്‍ വ്യക്തമാക്കി. ഇതോടെ ബന്ധുക്കളും സുഹൃത്തുക്കളും ഫവാസിനെ തേടിപ്പോയെങ്കിലും അയാള്‍ മുങ്ങിയിരുന്നു.
യഥാര്‍ത്ഥ കുറ്റവാളിയെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും റാഷിദിനെ മോചിപ്പിക്കണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പെടെ ഉള്ളവരെ ബന്ധുക്കള്‍ ബന്ധപ്പെട്ടു.
അബ്ബാസിയയില്‍ ഇന്റര്‍നെറ്റ് കഫെ ജീവനക്കാരനായിരുന്നു റാഷിദ്. കുവൈത്തിലെ സഫ ജയിലില്‍ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുകയാണ് ഈ യുവാവ്.

Keywords : Kanhangad, Friend, Jail, Gulf, Rashid, Fawas, Police, Jail, Kuwait.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067