city-gold-ad-for-blogger
Aster MIMS 10/10/2023

രോഗി ലിഫ്റ്റില്‍ കുടുങ്ങി, പരിഭ്രാന്തിക്കൊടുവില്‍ 'സംഗതി' തിരിഞ്ഞപ്പോള്‍ ഊറിച്ചിരി !

കാസര്‍കോട്: (www.kasargodvartha.com 21.05.2014) ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റില്‍ രോഗി കുടുങ്ങിയത് ഏറെ നേരം പരിഭ്രാന്തി പരത്തി. ഒടുവില്‍ രോഗി പുറത്തു കടക്കുകയും സംഗതി ഒരു ഊറിച്ചിരിയില്‍ അവസാനിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
നാലാം നിലയിലെ വാര്‍ഡിലേക്കു പോകാന്‍ അവിടെ അഡ്മിറ്റായ രോഗി തറയിലെ നിലയില്‍ നിന്നു ലിഫ്റ്റില്‍ കയറിയതായിരുന്നു.

ലിഫ്റ്റ് നാലാം നിലയിലെത്തിയപ്പോള്‍ വാതില്‍ തുറക്കുന്നില്ല. ബട്ടണ്‍ തുരുതുരാ അമര്‍ത്തിയിട്ടും അനക്കമില്ല. എന്നാല്‍ താഴോട്ടു തന്നെ വരാമെന്നു കണക്കു കൂട്ടി അതിനുള്ള ബട്ടണ്‍ അമര്‍ത്തിയെങ്കിലും ലിഫ്റ്റിനു യാതൊരു കുലുക്കവുമില്ല. സ്തംഭിച്ചപോലെ. പരിഭ്രമവും പേടിയും വര്‍ധിച്ച രോഗി ലിഫ്റ്റിന്റെ ഭിത്തിയില്‍ തട്ടി ഉറക്കെ നിലവിളിച്ചു. ആശുപത്രി ജീവനക്കാരും രോഗികളും ഓടിക്കൂടി. പോലീസും ലിഫ്റ്റ് ഓപ്പറേറ്ററും ഞൊടിയിടയില്‍ കിതച്ചെത്തി.
രോഗി ലിഫ്റ്റില്‍ കുടുങ്ങി, പരിഭ്രാന്തിക്കൊടുവില്‍ 'സംഗതി' തിരിഞ്ഞപ്പോള്‍ ഊറിച്ചിരി !
File Photo

കുടുങ്ങിക്കിടക്കുന്ന രോഗിയെ പുറത്തുകടത്താനുള്ള ഐഡിയ ഓരോന്ന് ആലോചിക്കുന്നതിനിടെയാണ് സംഗതി ഒന്നും അറിയാതെ ഒരു യുവാവും യുവതിയും നാലാം നിലയില്‍ ലിഫ്റ്റിന്റെ വാതിലിനു ചാരി ടി.വി.യില്‍ ക്രിക്കറ്റു കളിയില്‍ ലയിച്ചിരിക്കുന്നതു കണ്ടത്. അവരോട് മാറി നില്‍ക്കാന്‍ പറയേണ്ട താമസം ലിഫ്റ്റിന്റെ വാതില്‍ തുറന്ന് രോഗി വിയര്‍ത്തൊലിച്ച്, പേടിച്ചരണ്ട മുഖവുമായി പുറത്തു വരികയും ചെയ്തു.
യുവാവും യുവതിയും വാതിലില്‍ ചാരിനിന്നതു കൊണ്ടാണ് ലിഫ്റ്റ് തുറക്കാതിരുന്നതെന്ന ഗുട്ടന്‍സ് മനസിലായതോടെ ഒരു ഊറിച്ചിരിയില്‍ സംഗതി മംഗളകരമായി കലാശിക്കുകയും ചെയ്തു.

ആശുപത്രിയുടെ ആരംഭകാലം മുതലേ ലിഫ്റ്റ് പണിമുടക്കം പതിവാണ്. എന്നാല്‍ പുതിയ പ്രശ്‌നം അങ്ങനെയുള്ളതായിരുന്നില്ലെന്ന അറിവും ആളുകളില്‍ ചിരി പടര്‍ത്തി. ആശുപത്രിയുടെ ഏഴുനില കെട്ടിടത്തിനു റാമ്പ് (ചരിഞ്ഞ പാത) പണിയാത്തതിനെതിരെ തുടക്കം മുതലേ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, General-hospital, Patient's, Kerala, Lift, TV, Ward, Smile. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL