city-gold-ad-for-blogger
Aster MIMS 10/10/2023

എന്തുകൊണ്ട് ടി. സിദ്ദിഖ്?

ജോയി മാരൂര്‍

(www.kasargodvartha.com 07.04.2014)  പ്രില്‍ പത്തിന് കാസര്‍കോട്ടെ ജനങ്ങള്‍ തിരഞ്ഞെടുപ്പ് വിധിയെഴുതുമ്പോള്‍ കാസര്‍കോട് മണ്ഡലം സാക്ഷ്യം വഹിക്കുന്നത് തീപാറുന്ന പോരാട്ടത്തിന്. വികസനവും ജനകീയ പ്രശ്‌നങ്ങളും മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥയുമാണ് പ്രധാന ചര്‍ച്ച. കൂടാതെ ഇന്ത്യയില്‍ ഒരു ഉറച്ച ജനാധിപത്യ ഗവണ്‍മെന്റ് അധികാരത്തില്‍ വരണമെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നു.

കാസര്‍കോട് മണ്ഡലത്തില്‍ എന്തുകൊണ്ടാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സ്വീകാര്യനാകുന്നതെന്ന ചോദ്യത്തിന് യു.ഡി.എഫിനും കോണ്‍ഗ്രസിനും വ്യക്തമായ ഉത്തരമുണ്ട്. നിങ്ങളുടെ ഇന്നത്തെ തീരുമാനം ഭാരതത്തിന്റെ ഭാവിയെ തീരുമാനിക്കുമെന്നാണ് സ്ഥാനാര്‍ത്ഥി ടി. സിദ്ദിഖ് പറയുന്നത്. യു.പി.എ. സര്‍ക്കാരിന്റെ കീഴില്‍ കഴിഞ്ഞ 10 വര്‍ഷത്തിടയില്‍ വളരുന്ന സമ്പദ് വ്യവസ്ഥയില്‍ രണ്ടാം സ്ഥാനത്തേക്ക് ഇന്ത്യ കുതിച്ചു.

ഗ്രാമീണ ജനതയുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിച്ച വിപ്ലവകരമായ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി നടപ്പായി. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിലൂടെ രാജ്യമെമ്പാടും ആരോഗ്യരംഗത്ത് വന്‍ മുന്നേറ്റമുണ്ടാക്കാനായി. ആറു മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം മൗലികാവകാശമായി.

ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തിക്കൊണ്ട് രാജ്യത്തെ 120 കോടി ജനങ്ങളില്‍ 81 കോടി ആളുകള്‍ക്കും ഭക്ഷണത്തിനുള്ള അവകാശമുണ്ടായി. വിവരാവകാശ നിയമം നടപ്പായി. 140 ദശലക്ഷം ഇന്ത്യക്കാര്‍ ദാരിദ്ര്യരേഖയ്ക്ക് പുറത്തു വന്നു.

കൂടാതെ ലക്ഷക്കണക്കിന് കിലോമീറ്റര്‍ റോഡുകള്‍ നിര്‍മിച്ചു. ടെലികമ്മൂണിക്കേഷന്‍ രംഗത്ത് വിപ്ലവകരമായ മാറ്റം സംഭവിച്ചു. കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖ പദ്ധതി, സ്മാര്‍ട്‌സിറ്റി, കൊച്ചി മെട്രോ, മോണോറെയില്‍ അങ്ങനെ കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ പോകുന്ന പല പദ്ധതികളും നടപ്പിലായിക്കൊണ്ടിരിക്കുന്നു. യു.പി.എ ഭരണത്തിനു കീഴില്‍ ഭാരതം ഉയര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കൊണ്ടിരിക്കുകയാണ്.

ശരിയായ തീരുമാനമെടുത്ത് യു.ഡി.എഫിനു വോട്ട് ചെയ്യൂ എന്നാണ് സ്ഥാനാര്‍ത്ഥി ടി. സിദ്ദിഖ് അഭ്യര്‍ത്ഥിക്കുന്നത്.

പരിചയപ്പെടാം ടി. സിദ്ദിഖിനെ

ജ്വല വാഗ്മിയും സംസ്ഥാന രാഷ്ട്രീയത്തിലെ ശ്രദ്ധേയ സാന്നിധ്യവുമാണ് അഡ്വ. ടി. സിദ്ദിഖ്. സിദ്ദിഖിനിത് കന്നിയങ്കം. 2012 മുതല്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്ന സിദ്ദിഖ് യൂത്ത് കോണ്‍ഗ്രസ് മുന്‍സംസ്ഥാന പ്രസിഡാണ്. ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയകളിലും കോണ്‍ഗ്രസിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചും ശ്രദ്ധേയന്‍.

കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തിയ സിദ്ദിഖ് ബി. കോം എല്‍.എല്‍.ബി ബിരുദധാരിയാണ്. കെ.എസ്.യു യൂണിറ്റ് സെക്രട്ടറി, പ്രസിഡണ്ട് സ്ഥാനങ്ങള്‍ വഹിച്ചു. 1994 ല്‍ ദേവഗിരി കോളജ് യൂണിയന്‍ ചെയര്‍മാന്‍ ആയി. പിന്നീട് കോഴിക്കോട് ലോ കോളജില്‍ നിയമ പഠനത്തിന് ചേര്‍ന്ന സിദ്ദിഖ് യൂണിയന്‍ ചെയര്‍മാനും കെ.എസ്.യു യൂണിറ്റ് പ്രസിഡണ്ടുമായി. യൂത്ത് കോണ്‍ഗ്രസ് പെരുവയല്‍ മണ്ഡലം സെക്രട്ടറി പദവിയിലൂടെ യുവജന പ്രസ്ഥാനത്തില്‍ സജീവമായി.

പെരുമണ്ണ മണ്ഡലം പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. 2002ല്‍ യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ടായ ആയ സിദ്ദിഖ് 2007 മാര്‍ച്ചിലാണ് സംസ്ഥാന പ്രസിഡണ്ടായത്.

ടി സിദ്ദീഖ് ജയിച്ചുകയറണമെന്ന് പറയുന്നതെന്തുകൊണ്ട്?

സമഗ്ര വികസനത്തിന്... സമാധാനത്തിന്... മാറ്റത്തിന്... ഈ മൂന്നുകാരണങ്ങളാണ് ഇതിന്റെ പിന്നില്‍.

1. കഴിഞ്ഞ പത്തുവര്‍ഷമായി കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം പി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പല പദ്ധതികളും യാതൊരുവിധ ശാരീരിക-മാനസിക അധ്വാനവുമില്ലാതെ ഇവയെല്ലാം തന്റെ കഴിവുകൊണ്ടുവന്നതാണെന്ന് പ്രചരിപ്പിക്കുന്നു. വേണ്ടസ്ഥലത്ത് വേണ്ട രീതിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ എത്തിക്കുന്നതില്‍ പൂര്‍ണപരാജയമായ എം പിയെ മാറ്റി യുവാവേശമായ ടി സിദ്ദീഖിനെ വിജയിപ്പിച്ചാല്‍ ഈദുരിതത്തിന് പരിഹാരമാകും. ഇത് വോട്ടര്‍മാര്‍ ഇതിനകം മനസ്സിലാക്കിക്കഴിഞ്ഞു.
  • സ്വന്തം തട്ടകത്തില്‍ റെയില്‍വേ മേല്‍പാലമില്ല... അതിന് തുടക്കമിടാന്‍ എം പിക്ക് കഴിഞ്ഞുമില്ല.
  • സ്വന്തം ജില്ലയില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രമില്ല.... പകരംകൊടുത്തത് പയ്യന്നൂരില്‍.
  • സ്വന്തം സ്ഥലമായ നീലേശ്വരത്ത് ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പനുവദിക്കാന്‍ എം പി ശ്രമിച്ചില്ല. കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയുമില്ല.
  • 10 വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 50 കോടി രൂപയുടെ ഭൂരിഭാഗവും വികസനത്തിന്റെ മറവില്‍ പാര്‍ട്ടി ഗ്രാമങ്ങളിലും പാര്‍ട്ടി അനുഭാവമുള്ള സംഘടനകള്‍ക്കും വിതരണം ചെയ്ത് ഭരണഘടനാ ലംഘനം നടത്തിയ എംപി. ഇതിന് മാറ്റം വരുത്താനാണ് ചെറുപ്പക്കാരനായ യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദീഖ് ശ്രമിക്കുന്നത്.
2. ഒരു ജനതയുടെ സൈ്വര്യജീവിതം ഉറപ്പാക്കുന്നതില്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ബാധ്യതയുണ്ട്. ഇക്കാര്യത്തില്‍ സി പി എം തികഞ്ഞ പരാജയമാണെന്ന് ചരിത്രം തെളിയിച്ചുകഴിഞ്ഞു.

സി പി എമ്മിന്റെ അക്രമരാഷ്ട്രീയ ശൈലിയെ അവജ്ഞയോടെ തള്ളിക്കളയാനും യു ഡി എഫിന്റെ യുവാവേശമായ സിദ്ദീഖിനെ വരിക്കാനും തയ്യാറെടുത്തുകഴിഞ്ഞു.

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍പ്പെടുന്ന വിവിധ പ്രദേശങ്ങളില്‍ സംഘര്‍ഷങ്ങള്‍ (രാഷ്ട്രീയവും വര്‍ഗീയവും സാമുദായികവും) ഉണ്ടായ സാഹചര്യങ്ങളില്‍ തികഞ്ഞ നിഷ്‌ക്രിയത്വം സ്വീകരിച്ച ജനപ്രതിനിധി വേണോ, മറിച്ച് ഉന്നതമായ ആശയങ്ങളും ആദര്‍ശങ്ങളും നെഞ്ചേറ്റി നടക്കുന്ന ഒരു മഹാപ്രസ്ഥാനത്തിന്റെ സംരക്ഷണമുള്ള, മൂല്യബോധമുള്ള പുതിയ ജനപ്രതിനിധി വേണോ എന്ന ചോദ്യത്തിന് വോട്ടര്‍മാര്‍ക്ക് ഒറ്റ മറുപടിയേ ഉള്ളൂ... ടി സിദ്ദീഖെന്ന ചെറുപ്പക്കാരനെയാണ് അടുത്ത എം പിയായി ജനങ്ങള്‍ കാണുന്നത്.... അദ്ദേഹത്തിന് നാടിന്റെ സമാധാനം കാത്തുസൂക്ഷിക്കാന്‍ എന്തുകൊണ്ടും കഴിയും....

3. കഴിഞ്ഞ പത്തുവര്‍ഷക്കാലം തുടര്‍ച്ചയായി കണ്ടുമടുത്ത മുഖം മാറി മാറ്റത്തിനായി കേഴുന്ന പതിനൊന്നു ലക്ഷത്തോളം വരുന്ന വോട്ടര്‍മാര്‍ സിദ്ദീഖിനെ തിരഞ്ഞടുക്കുന്നത് യുവത്വത്തിന്റെ... കരുത്തിന്റെ... ദേശീയ സംഘടനയുടെ പിന്‍ബലത്തിന്റെ ആദര്‍ശബോധത്തിന്റെ കരുത്തിലായിരിക്കും.

പറയുന്നതൊന്ന്, പ്രവര്‍ത്തിക്കുന്നത് മറ്റൊന്ന് എന്ന നിലയിലുള്ള നിലവിലെ എം പി എല്ലാം കൊണ്ടുവന്നത് താനാണെന്ന് വിടുവാ പറയുന്നതല്ലാതെ സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയാതെ തരിച്ചിരിക്കുന്ന സാഹചര്യത്തില്‍.... യു ഡി എഫിന്റെ യുവസ്ഥാനാര്‍ത്ഥി ടി സിദ്ദീഖിന് മണ്ഡലത്തിന്റെ പൂര്‍ണ്ണ മാറ്റത്തിന് കഴിയുമെന്ന് കന്നിവോട്ടര്‍മാരുള്‍പ്പെടെ മനസ്സിലാക്കിക്കഴിഞ്ഞു.

അതുകൊണ്ടാണ് ഇക്കുറി ടി സിദ്ദീഖ് പാര്‍ലമെന്റംഗമായി ജനാധിപത്യ ശ്രീകോവിലായ ലോക്‌സഭയിലേക്ക് എത്തണമെന്ന് വോട്ടര്‍മാരും ജനങ്ങളും ആഗ്രഹിക്കുന്നത്.

മണ്ഡലത്തില്‍ സിദ്ദിഖ് ഇപ്പോള്‍ സുപരിചിതന്‍

ന്മം കൊണ്ട് കാസര്‍കോട്ടുകാരനാണെങ്കിലും തട്ടകം കോഴിക്കോട്ടായിരുന്നു. സിദ്ദിഖിന് കന്നിയങ്കത്തിന് അവസരം ലഭിച്ചത് കാസര്‍കോട്ടാണെന്നത് യാദൃശ്ചികമാണ്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടായിരുന്നപ്പോഴും മറ്റും കാസര്‍കോട്ട് പലതവണ വന്നിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവുകയും മൂന്ന് തവണ നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ പ്രചരണം നടത്തുകയും ചെയ്തതോടെ സിദ്ദിഖ് ഇപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ സുപരിചിതനായി മാറിയിരിക്കുകയാണ്.

വിനയവും ലാളിത്യവും എപ്പോഴും പുഞ്ചിരി തൂകുകയും ചെയ്യുന്ന സിദ്ദിഖിന് എളുപ്പത്തില്‍ വോട്ടര്‍മാരെ കയ്യിലെടുക്കാന്‍ കഴിഞ്ഞത് നേട്ടമാവുകയാണ്. നല്ല നാളെയുടെ കൂട്ടുകാരന്‍ എന്നും കാസര്‍കോടിന്റെ പ്രിയപുത്രനെന്നുമുള്ള വിശേഷണവുമാണ് സിദ്ദിഖിന് മണ്ഡലത്തില്‍ ശ്രദ്ധേയനാക്കുന്നത്.

സിദ്ദിഖ് കനല്‍ വഴിയിലൂടെ
എന്തുകൊണ്ട് ടി. സിദ്ദിഖ്?
എന്തുകൊണ്ട് ടി. സിദ്ദിഖ്?
എന്തുകൊണ്ട് ടി. സിദ്ദിഖ്?
എന്തുകൊണ്ട് ടി. സിദ്ദിഖ്?
എന്തുകൊണ്ട് ടി. സിദ്ദിഖ്?
എന്തുകൊണ്ട് ടി. സിദ്ദിഖ്?
എന്തുകൊണ്ട് ടി. സിദ്ദിഖ്?
എന്തുകൊണ്ട് ടി. സിദ്ദിഖ്?
എന്തുകൊണ്ട് ടി. സിദ്ദിഖ്?
എന്തുകൊണ്ട് ടി. സിദ്ദിഖ്?
എന്തുകൊണ്ട് ടി. സിദ്ദിഖ്?
എന്തുകൊണ്ട് ടി. സിദ്ദിഖ്?
എന്തുകൊണ്ട് ടി. സിദ്ദിഖ്?
എന്തുകൊണ്ട് ടി. സിദ്ദിഖ്?
എന്തുകൊണ്ട് ടി. സിദ്ദിഖ്?
എന്തുകൊണ്ട് ടി. സിദ്ദിഖ്?

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Article, Congress, UDF, Election-2014, T. Sideeque, Natives, Campaign.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL