കാസര്‍കോട്ടെ വൈദ്യുതി മുടക്കം: വീട്ടുകാര്‍ ബന്ധുവീട്ടില്‍ ഉറങ്ങാന്പോയപ്പോള് കവര്‍ച
Apr 28, 2014, 13:02 IST
കാസര്‍കോട്: (www.kasargodvartha.com 28.04.2014) കാസര്‍കോട്ട് വൈദ്യുതി മുടങ്ങിയതിനാല്‍ അസഹ്യമായ ചൂട് സഹിക്കാതെ വീട്ടുകാര്‍ ബന്ധുവീട്ടിലേക്ക് ഉറങ്ങാന്പോയസമയത്ത് വീട്ടില്‍ കവര്‍ച്ച. പുലിക്കുന്നിലെ വാടകവീട്ടില്‍ താമസിക്കുന്ന തോമസ് മാത്യുവിന്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി കവര്ചനടന്നത്.
50,000 രൂപ വിലവരുന്ന രണ്ട് ലാപ്ടോപ്പുകള്, പാസ്പോര്ട്ടുകള് എന്നിവ നഷ്ടപ്പെട്ടു. തോമസ് മാത്യുവും കുടുംബവും ഞായറാഴ്ച രാത്രി ചെര്‍ക്കളയിലെ ബന്ധുവീട്ടില്‍ ഉറങ്ങാന്‍ പോയതായിരുന്നു. തിങ്കളാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പെട്ടത്. ജനലഴി വളച്ച നിലയിലാണ്. വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്.
ഒരാള്‍ക്ക് കടക്കാന്‍ പറ്റാത്തത്ര വിടവുമാത്രമേ ജനലഴിക്കുള്ളു. അതിനാല്‍ മോഷ്ടാവ് എങ്ങനെയാണ് ലാപ്ടോപുകള് കൈക്കലാക്കിയതെന്നതുസംബന്ധിച്ച് സംശയം ഉയര്‍ന്നിട്ടുണ്ട്. തോമസ് മാത്യുവിന്റെയും മകള്‍ നയീമയുടേയും പാസ്പോര്‍ട്ടുകളാണ് നഷ്ടപ്പെട്ടത്. സംഭവം സംബന്ധിച്ച് തോമസ് മാത്യു നല്കിയ പരാതിയില്‍ കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത് അന്വേഷണം നടത്തിവരികയാണ്.

Keywords: Theft, Robbery, Pulikunnu, Kasaragod, Kerala, Police, Case, Power Cut, Current, Laptop.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067