city-gold-ad-for-blogger
Aster MIMS 10/10/2023

തനിച്ച് താമസിക്കുന്ന വൃദ്ധ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍: മൂന്ന് ഉത്തരേന്ത്യക്കാര്‍ അറസ്റ്റില്‍

മംഗലാപുരം: (www.kasargodvartha.com 22.04.2014) തനിച്ച് താമസിക്കുന്ന വൃദ്ധയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹൊസബെട്ടു കുളായ് ഗ്രീന്‍ പിച്ച് റോഡിലെ വിദ്യാനഗര്‍ കൊഡ്ഡബ്ബു ദൈവസ്ഥാനത്തിനടുത്ത എസ്. സുമതി പ്രഭു (68) ആണ് മരിച്ചത്.

സംഭവത്തില്‍ നോര്‍ത്ത് ഇന്ത്യന്‍ സ്വദേശികളായ മൂന്ന് പേരെ സുറത്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണാഭരണങ്ങള്‍ക്ക് വേണ്ടിയാണ് സുമതി പ്രഭുവിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. രാജസ്ഥാന്‍ ഭരത്പൂര്‍ കാപ്പൂര്‍ മാളുക ധാട്ടകയിലെ ശിവറാം (30), ബഹദൂര്‍ സിങ് എന്ന ഭയ്യ (22), ഉത്തര്‍പ്രദേശ് അംറോഹയിലെ ഷാനവാസ് (22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തനിച്ച് താമസിക്കുന്ന വൃദ്ധ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍: മൂന്ന് ഉത്തരേന്ത്യക്കാര്‍ അറസ്റ്റില്‍
സുമതി പ്രഭു
സുമതിയുടെ ഭര്‍ത്താവ് ദാമോദര്‍ പ്രഭു എട്ട് വര്‍ഷം മുമ്പാണ് മരണപ്പെട്ടത്. അതിന് ശേഷം ഇവര്‍ വീട്ടില്‍ തനിച്ചാണ് താമസം. മൂന്ന് മക്കള്‍ ഉണ്ടെങ്കിലും അവര്‍ വിവാഹിതരായി മാറി താമസിക്കുന്നു. തന്റെ ആഭരണങ്ങളെല്ലാം എടുത്തണിഞ്ഞാണ് സുമതി എപ്പോഴും പുറത്ത് പോവാറുള്ളത്. ഇത് ശ്രദ്ധയില്‍പെട്ട ഉത്തരേന്ത്യന്‍ സ്വദേശികള്‍ ആസൂത്രിതമായാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഗിരിരാജ് സിംഗിനെ പാക്കിസ്ഥാനിലേയ്ക്ക് അയക്കണം: മൗലാന മെഹ്മൂദ് മദനി

Keywords: Died, Arrest, Mangalore, House, Gold, North Indians, Sumathi Prabhu, Police, Husband, Murder, Questions, Kulai, Ornaments, Rajastan

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL