മഞ്ചേശ്വരം കണ്വതീര്‍ഥയില്‍ പാളത്തില്‍ വിള്ളല്‍; ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകി
Apr 22, 2014, 23:31 IST
മഞ്ചേശ്വരം: (www.kasargodvartha.com 22.04.2014) കണ്വതീര്‍ഥയില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ രൂപപ്പെട്ടതിനെതുടര്ന്നു ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകി. ചൊവ്വാഴ്ച വൈകുന്നേരം 5.30നു മംഗലാപുരം-കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ കടന്നുപോയതിനു ശേഷമാണു പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്നു മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഒരു മണിക്കൂറിലേറെ ഉള്ളാള്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു.
വിള്ളല്‍ ശ്രദ്ധയില്‍പെട്ടതു വന്‍ ദുരന്തമാണു ഒഴിവാക്കിയത്. മാവേലി എക്സ്പ്രസിനു പിന്നാലെ വരേണ്ടിയിരുന്ന മലബാര്‍ എക്സ്പ്രസ് മംഗലാപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു ഏറെ വൈകിയാണു യാത്ര പുറപ്പെട്ടത്. പിന്നീട് ട്രാക്കിലെ വിള്ളല്‍ താല്‍ക്കാലികമായി പരിഹരിച്ചാണു ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചത്. അതേസമയം പാളത്തില്‍ കണ്ടെത്തിയ വിള്ളല്‍ സംബന്ധിച്ചു റെയില്‍വേ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Also Read:
ഹരിയാനയില്‍ അന്യമതസ്ഥരെ വിവാഹം കഴിക്കാന്‍ നാട്ടുകൂട്ടത്തിന്റെ അനുമതി
Keywords: Train, Late, Manjeshwaram, Kasaragod, Kerala, Railway Track, Gap found in railway track.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067