city-gold-ad-for-blogger
Aster MIMS 10/10/2023

SSLC എ പ്ലസുകാര്‍ക്ക് ഗ്രീന്‍വുഡ്‌സില്‍ സൗജന്യ പ്ലാസ് വണ്‍ പഠനവും എന്‍ട്രന്‍സ് കോച്ചിംഗും

ബേക്കല്‍: (www.kasargodvartha.com ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ കണക്ക്, സയന്‍സ്, വിഷയങ്ങളില്‍ എ പ്ലസും മറ്റ് വിഷയങ്ങളില്‍ എ ഗ്രേഡും ലഭിച്ച കാസര്‍കോട് ജില്ലയിലെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ലോകനിലവാരത്തിലുള്ള പ്ലസ് വണ്‍ പഠനവും മികച്ച എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസ്സുകളും സൗജന്യമായ ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ ജൂനിയര്‍ കോളജില്‍ ലഭ്യമാക്കുന്നു. ഏപ്രില്‍ 26ന് സ്‌കൂളില്‍ വെച്ച് നടത്തുന്ന സ്‌കോളര്‍ഷിപ്പ് പ്രവേശനപരീഷയിലൂടെയാണ് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്.

കാസര്‍കോട് ജില്ലയിലെ ഏതെങ്കിലും വിദ്യാലയത്തില്‍ നിന്ന് പത്താംതരം (SSLC/CBSE/ICSE) പാസായവര്‍ക്ക് ഈ പരീഷ എഴുതാവുന്നതാണ്. പത്താം ക്ലാസ്സ് നിലവാരത്തിലുള്ള ഈ പരീക്ഷയ്ക്ക് 60 ഓബ്ജക്ടീവ് ചോദ്യങ്ങളാണുണ്ടായിരിക്കുക. കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീവിഷയങ്ങളില്‍ നിന്ന് 15 വീതം ചോദ്യങ്ങളുണ്ടായിരിക്കും. OMR ഷീറ്റിലാണ് ഉത്തരങ്ങള്‍ മാര്‍ക്ക് ചെയ്യേണ്ടത്. ആകെ 20 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ആദ്യത്തെ ഒന്നുമുതല്‍ 10 വരെ റാങ്ക് നേടുന്നവര്‍ക്ക് 100 ശതമാനവും 11 മുതല്‍ 20 വരെ റാങ്ക് നേടുന്നവര്‍ക്ക് 50 ശതമാനവും ഫീ കണ്‍സഷന്‍ ലഭിക്കും.  മെഡിക്കല്‍, എന്‍ജിനിയറിംഗ് എന്നീ എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസ്സുകളിലാണ് പ്രവേശനം നല്‍കുന്നത്.

താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി. പരീക്ഷാഫലത്തിന്റെ പ്രിന്റ് ഔട്ടുമായി 2014 ഏപ്രില്‍ 26ന് രാവിലെ ഗ്രീന്‍ വുഡ്‌സിലെത്തി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.  ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യങ്ങളുണ്ടായിരിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രിന്‍സിപ്പാളെ ബന്ധപ്പെടാവുന്നതാണ്. മൊബൈല്‍: 9895688729

ബ്ലെസിംഗ് സെറിമണി നടത്തി

ബേക്കല്‍: രാജ്യത്തെ IIT ഉള്‍പ്പെടെയുള്ള വിവിധ എഞ്ചിനീയറിംഗ്, മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളിലെ 12-ാംതരം വിദ്യാര്‍ത്ഥികളുടെ പരീക്ഷയിലെ ഉന്നതവിജയത്തിനായി ബ്ലെസിംഗ് സെറിമണി നടത്തി.  

പള്ളിക്കര സെന്റ് മേരീസ് വികാരി റവ: ഫാദര്‍ നിക്‌സണ്‍ അനുഗ്രഹ പ്രഭാഷണം നടത്തി.  കഠിനാധ്വാനത്തിലൂടെ നേടിയെടുക്കുന്ന വിജയത്തിന് ദൈവികമായ അനുഗ്രഹമുണ്ടാകുമെന്ന് ഫാദര്‍ നിക്‌സണ്‍ അഭിപ്രായപ്പെട്ടു. പ്രിന്‍സിപ്പല്‍ എം. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊഫ വേണുഗോപാല്‍, എന്‍ട്രന്‍സ് കോഴ്‌സ് ഡയറക്ടര്‍ പ്രൊഫ ശ്രീരാജ് തുടങ്ങിയവര്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് വിജയാംശസകള്‍ നേര്‍ന്നു.  ഫാത്വിമാ മവ്വല്‍ നന്ദി പറഞ്ഞു.
SSLC എ പ്ലസുകാര്‍ക്ക് ഗ്രീന്‍വുഡ്‌സില്‍ സൗജന്യ പ്ലാസ് വണ്‍ പഠനവും എന്‍ട്രന്‍സ് കോച്ചിംഗും

SSLC എ പ്ലസുകാര്‍ക്ക് ഗ്രീന്‍വുഡ്‌സില്‍ സൗജന്യ പ്ലാസ് വണ്‍ പഠനവും എന്‍ട്രന്‍സ് കോച്ചിംഗും

Keywords:  Green Woods Public School, Blessing Ceremony, Class, Students, Plus One Class, Entrance Coaching.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL