city-gold-ad-for-blogger
Aster MIMS 10/10/2023

വാഹന നികുതിയും ഇന്‍ഷൂറന്‍സ് പ്രീമിയവും വര്‍ധിപ്പിച്ചു: മോട്ടോര്‍ തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്

കാസര്‍കോട്: (www.kasargodvartha.com 23.04.2014) ഏപ്രില്‍ ഒന്നു മുതന്‍ വാഹന നികുതിയും ഇന്‍ഷൂറന്‍സ് പ്രീമിയവും വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ മോട്ടോര്‍തൊഴിലാളികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. പുതിയ സര്‍ക്കാര്‍ തീരുമാനമനുസരിച്ച് ഏപ്രില്‍ ഒന്നു മുതല്‍ 200 ശതമാനം മുതല്‍ 300 ശതമാനം വരെയാണ് വാഹന നികുതി വര്‍ധിപ്പിച്ചിരിക്കുന്നത്. മൂന്ന് ടണ്‍ വരെയുള്ള ചരക്ക് വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷയ്ക്കും അഞ്ച് വര്‍ഷത്തെ നികുതി ഒന്നിച്ചടക്കാനും ഉത്തരവിറക്കിയിട്ടുണ്ട്. തേര്‍ഡ് പാര്‍ടി ഇന്‍ഷൂറന്‍സും കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്.

ഇന്ധന വിലക്കൂടുതലിന് പുറമെ വാഹന നികുതിയും ഇന്‍ഷൂറന്‍സ് പ്രീമിയവും വര്‍ധിപ്പിച്ചത് മോട്ടോര്‍ മേഖലയെ പ്രതിസന്ധിയിലാക്കും. നികുതിയും പ്രീമിയവും വര്‍ധിപ്പിച്ചത് കാരണം കടത്ത് കൂലി കൂടുകയും  വിപണിയില്‍ വിലക്കയറ്റം രൂക്ഷമാക്കുകയും ചെയ്യുമെന്ന് മോട്ടോര്‍ തൊഴിലാളി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു. കേരളത്തിലെ 62 ശതമാനം കുടുംബങ്ങളും ചെറുകിട വാഹനങ്ങള്‍ ഉപയോഗിക്കുന്നവരാണ്.

വര്‍ധിപ്പിച്ച നികുതി കുറക്കണമെന്നാവശ്യപ്പെട്ട് മോട്ടര്‍തൊഴിലാളി ഐക്യവേദി കോണ്‍ഫെഡറേഷന്‍ ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് സംസ്ഥാന കമ്മറ്റി പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. സമരത്തിന്റെ ഭാഗമായി ഏപ്രില്‍ 25ന് സെക്രട്ടറിയേറ്റ് പടിക്കല്‍ മാര്‍ച്ചും ജില്ലാ കേന്ദ്രങ്ങളില്‍ കലക്ട്രേറ്റ് മാര്‍ച്ചും നടത്തും. കാസര്‍കോട്ട് കലക്ട്രേറ്റിന് മുന്നില്‍ നടക്കുന്ന ധര്‍ണ മോട്ടോര്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി രാഘവന്‍ ഉദ്ഘാടനം ചെയ്യും.

വര്‍ത്താസമ്മേളനത്തില്‍ സി.ഐ.ടി.യു ജില്ലാ ജന. സെക്രട്ടറി ടി.കെ. രാജന്‍, ടി.വി. വിനോദ്, ഗിരി കൃഷ്ണന്‍ സംബന്ധിച്ചു.
വാഹന നികുതിയും ഇന്‍ഷൂറന്‍സ് പ്രീമിയവും വര്‍ധിപ്പിച്ചു: മോട്ടോര്‍ തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
പാര്‍ട്ടിയില്‍ പറഞ്ഞാലും താക്കീത്; സുധീരന്റെ നടപടി ഹൈക്കമാന്‍ഡിന്റെ കോര്‍ട്ടിലേക്ക്

Keywords:   Press Meet, CITU,  Press Conference, Protest, Bus, Kasaragod, Kerala, Malayalam News.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL