city-gold-ad-for-blogger
Aster MIMS 10/10/2023

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുന്നു: യുഡിഎഫ്

കാസര്‍കോട്: നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അത്ഭുതകരമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനും പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ത്ത്  നിര്‍വീര്യമാക്കുന്നതിനും ഒരു വിഭാഗം പോലീസുകാര്‍ പ്രവര്‍ത്തിക്കുകയാണെന്ന് ചെയര്‍മാന്‍ എല്‍.എ.മഹ്മൂദ് ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാസര്‍കോട് നിയോജക മണ്ഡലം യുഡിഎഫ് ലെയ്‌സണ്‍ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.

കാസര്‍കോട് നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ എല്‍ഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ഗുണകാരമാകുന്ന രീതിയില്‍ അകാരണമായി യുഡിഎഫ് പ്രത്യേകിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകരെ നിരന്തരമായി പീഡിപ്പിക്കുകയാണ്.

ജില്ലാ പോലീസ് ചീഫ്, ഡി.വൈ.എസ്.പി., സി.ഐ. എന്നിവരുടെ പ്രത്യേക സ്‌ക്വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം, ബിജെപി അനുഭാവികളായ പോലീസുകാരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇത് പ്രവര്‍ത്തകരെ നിര്‍ജീവമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നോക്കി നില്‍ക്കാന്‍ കഴിയില്ല. കാസര്‍കോട് നിയോജക മണ്ഡലത്തില്‍ യുഡിഎഫിനെ പരാജയപ്പെടുത്താന്‍ പോലീസിന്റെ ഒരു വിഭാഗം ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനവും യുഡിഎഫ് വിരുദ്ധ പ്രവര്‍ത്തനവും അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

സി.ടി അഹ്മദലി, എ.അബ്ദുര്‍ റഹ്മാന്‍, എ.എ.ജലീല്‍, ഹാഷിം കടവത്ത്, സി.എച്ച്.മുഹമ്മദ് കുഞ്ഞി ചായിന്റടി, ബി.എച്ച്.അബ്ദുല്ലക്കുഞ്ഞി, പി.അബ്ദുല്‍ റഹ്മാന്‍ ഹാജി(മുസ്ലിം ലീഗ്), ആര്‍.ഗംഗാധരന്‍, കെ.ഖാലിദ്, മഹ്മൂദ് വട്ടയക്കാട് (കോണ്‍ഗ്രസ്), എം.എച്ച്.ജനാര്‍ദ്ദനന്‍, പി.കരുണാകരന്‍ (സോഷ്യലിസ്റ്റ് ജനതാദള്‍), കരിവെള്ളൂര്‍ വിജയന്‍, സദാനന്ദറൈ (ആര്‍.എസ്.പി), കുട്ടിയാനം മുഹമ്മദ് കുഞ്ഞി (കേരള കോണ്‍ഗ്രസ് ബി), നാഷണല്‍ അബ്ദുല്ല (കേരള കോണ്‍ഗ്രസ് ജേക്കബ്), വിജയകുമാര്‍ (ജെ.എസ്.എസ്.), ഉബൈദുല്ല കടവത്ത് (ആര്‍.എസ്.പി.ബി) പ്രസംഗിച്ചു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുന്നു: യുഡിഎഫ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Kerala, UDF, BJP, CPM, Election-2014, Police, complaint, Meet, Conference, SP, Propaganda, CT Ahmadali, T.Siddiq

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL