city-gold-ad-for-blogger
Aster MIMS 10/10/2023

ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ സീലിംഗ് അടര്‍ന്നു വീണ് ബസ് ഡ്രൈവര്‍ക്ക് പരിക്ക്

കാസര്‍കോട്: (www.kasargodvartha.com 30.03.2014) പുതിയ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ സീലിംഗ് അടര്‍ന്നു വീണ് ബസ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. അന്‍സാരി ബസ് ഡ്രൈവര്‍ പൊയ്‌നാച്ചിയിലെ കുഞ്ചമ്പു (48)വിനാണ് കൈക്ക് പരിക്കേറ്റത്.

ഇവിടെ ബസ് കാത്തുനില്‍ക്കുകയായിരുന്ന ഒരു സ്ത്രീക്കും പരിക്കേറ്റു. ബന്തടുക്ക ഭാഗത്തേക്കുള്ള ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്താണ് കോണ്‍ക്രീറ്റ് കഷണം അടര്‍ന്നു വീണത്. പരിക്കേറ്റ കുഞ്ഞമ്പുവിനെ എയ്ഡ് പോസ്റ്റിലെ പോലീസുകാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെട്ടിടത്തിന്റെ പലഭാഗത്തും കോണ്‍ക്രീറ്റ് ഇളകി വീഴാന്‍ പാകത്തില്‍ പൊട്ടിനില്‍ക്കുകയാണ്. മഴക്കാലത്ത് ചോര്‍ച്ചയും അനുഭവപ്പെടുന്നു. കോണ്‍ക്രീറ്റ് സീലിഗ് അടര്‍ന്നു വീണ സംഭവം യാത്രക്കാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ സീലിംഗ് അടര്‍ന്നു വീണ് ബസ് ഡ്രൈവര്‍ക്ക് പരിക്ക്

ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ സീലിംഗ് അടര്‍ന്നു വീണ് ബസ് ഡ്രൈവര്‍ക്ക് പരിക്ക്

ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ സീലിംഗ് അടര്‍ന്നു വീണ് ബസ് ഡ്രൈവര്‍ക്ക് പരിക്ക്

Photos: Zubair Pallickal

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Bus, Bus-driver, Injured, Hospital, Poinachi, Kerala, Concrete ceiling, Bus driver injured after falling concrete ceiling

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL