city-gold-ad-for-blogger
Aster MIMS 10/10/2023

പാലക്കുന്ന് ഭരണി മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; കൊടിയേറ്റം 27ന്

കാസര്‍കോട്: പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി 27ന് മഹോത്സവത്തിന് കൊടിയേറും. രാത്രി ഒമ്പത് മണിക്ക് ഭണ്ഡാര വീട്ടില്‍ നിന്ന് ദേവീ ദേവന്മാരുടെ സര്‍വ്വാലങ്കാര വിഭൂഷിതമായ തിടമ്പുകളും തിരുവായുദ്ധങ്ങളും മറ്റും ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും.

തുടര്‍ന്ന് നടക്കുന്ന വിവിധ ശുദ്ധി കര്‍മങ്ങള്‍ക്ക് ശേഷം രാത്രി 12 മണിക്ക് കൊടിയേറ്റ ചടങ്ങ് നടക്കും. തൃക്കണ്ണാട് ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയിറങ്ങിയ ശേഷം കല്‍പിച്ച് നല്‍കുന്ന ഓല, മുള, കയര്‍, എണ്ണ തുടങ്ങിയ സാധനങ്ങള്‍ പ്രതീകാത്മകമായി ഭരണി മഹോത്സവത്തിന്റെ കൊടിയേറ്റ ചടങ്ങിന് ഉപയോഗിക്കുന്നത് രണ്ട് ക്ഷേത്രത്തങ്ങളുടേയും അഗാതമായ ബന്ധമാണ് സൂചിപ്പിക്കുന്നത്.

28ന് ഭൂതബലി ഉത്സവം നടക്കും. രാത്രി 9.30ന് കണ്ണൂര്‍ നടന കലാക്ഷേത്രം അവതരിപ്പിക്കുന്ന കടാങ്കോട്ട് മാക്കം നൃത്ത സംഗീത നാടകം. മാര്‍ച്ച് ഒന്നിന് താലപൊലി ഉത്സവം. ഉച്ചയ്ക്ക് പാലക്കുന്ന് ഭഗവതി ക്ഷേത്ര പ്രാദേശിക സമിതികളുടെ ആഭിമുഖത്തില്‍ അന്നദാനം. 25,000 പേര്‍ക്ക് ഭക്ഷണം നല്‍കും. രാത്രി 9.30ന് എരോല്‍ ആറാട്ട് കടവ് പ്രാദേശിക സമിതിയുടെ കലാപരിപാടികള്‍. രാത്രി 10.30ന് കരിപ്പോടി മാതൃസമിതിയുടെ 'അവതാര്‍' കലാപരിപാടി.

മാര്‍ച്ച് രണ്ടിന് ആയിരത്തിരി മഹോത്സവം നടക്കും. ഉദുമ തെക്കേക്കര, എരോല്‍ ആറാട്ടുകടവ്, ഉദുമ പടിഞ്ഞാര്‍, ഉദുമ പ്രദേശ്, പള്ളിക്കര തണ്ണീര്‍ പുഴ എന്നിവിടങ്ങളില്‍ നിന്നും രാത്രി 11 മണി മുതല്‍ രാത്രി രണ്ട് മണിവരെ വര്‍ണശബളമായ തിരുമുല്‍ കാഴ്ചകള്‍ ക്ഷേത്ര നടയിലേക്കെത്തും.

കാഴ്ച സമര്‍പണത്തിന് ശേഷം അതാത് കാഴ്ച കമ്മിറ്റികളുടെ വകയായും ക്ഷേത്ര കമ്മിറ്റിയുടെ വകയായും കരിമരുന്ന് പ്രയോഗവും നടക്കും. മാര്‍ച്ച് മൂന്നിന് പുലര്‍ചെ കൊടിയിറങ്ങി ഭണ്ഡാരവീട്ടിലേക്ക് തിരിച്ചെഴുന്നള്ളത്തോടെ ഭരണി മഹോത്സവത്തിന് സമാപനം കുറിക്കും. മാര്‍ച്ച് രണ്ടിന് വൈകുന്നേരം മുതല്‍ പുലര്‍ചെവരെ ജില്ലയിലെ എല്ലാ ഭഗങ്ങളിലേക്കും കെ.എസ്.ആര്‍.ടി.സി., സ്വകാര്യ ബസുകള്‍ പ്രതേക സര്‍വീസുകള്‍ നടത്തും.

മൂന്നിന് രാവിലെ പരശുറാം എക്‌സ്പ്രസിന് കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷനില്‍ സ്‌റ്റോപ്പും അനുവദിച്ചിട്ടുണ്ട്. ഏറെക്കാലമായി ക്ഷേത്രത്തില്‍ ഒഴിവുവന്ന കളക്കാരന്‍ ആചാര സ്ഥാനത്തേക്ക് രവീന്ദ്രന്‍ പാക്കം കലശം കുളിച്ച് ആചാരമേല്‍ക്കുന്ന ചടങ്ങ് 27ന് രാത്രി ഒമ്പത്് മണിക്ക് ക്ഷേത്ര ഭണ്ഡാര വീട്ടില്‍ നടക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്ര പ്രസിഡന്റ് സി.എച്ച്. നാരായണന്‍, വൈസ് പ്രസിഡന്റുമാരായ ടി. കണ്ണന്‍ ചളിയങ്കോട്, കൃഷ്ണന്‍ ചട്ടഞ്ചാല്‍, ജനറല്‍ സെക്രട്ടറി പി.വി. അശോക് കുമാര്‍, സെക്രട്ടറിമാരായ കൃഷ്ണന്‍ പതിക്കാല്‍, അഡ്വ. കെ. ബാലകൃഷ്ണന്‍, ട്രഷറല്‍ പി.കെ. വാസു പാലക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു.

പാലക്കുന്ന് ഭരണി മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; കൊടിയേറ്റം 27ന്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Palakunnu Temple Press Conference, Kasaragod, Kerala, Palakunnu, Press Meet, Festival, Palakunnu Temple fest.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL