city-gold-ad-for-blogger
Aster MIMS 10/10/2023

ടി.പി. സുമേഷിനെ ഹൊസ്ദുര്‍ഗ് സി.ഐ ആക്കുന്നതിനെതിരെ ലീഗില്‍ പ്രതിഷേധം ശക്തം

കാസര്‍കോട്: ടി.പി. സുമേഷിനെ ഹൊസ്ദുര്‍ഗ് സി.ഐ ആക്കുന്നതിനെതിരെ മുസ്ലിം ലീഗില്‍ പ്രതിഷേധം ശക്തം. ചെമ്പരിക്ക - മംഗലാപുരം ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സുമേഷിനെ ഹൊസ്ദുര്‍ഗ് സി.ഐ ആയി നിയമിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ലീഗിന്റെയും ഇ.കെ.വിഭാഗം സുന്നി സംഘടനകളുടെയും ചില നേതാക്കളുടെ പ്രതികരണത്തിലൂടെ പുറത്തു വന്നിരിക്കുന്നത്.

ഖാസിയുടെ മരണം സംബന്ധിച്ച കേസില്‍ ഗുരുതരമായ വീഴ്ചയാണ് അന്നത്തെ ബേക്കല്‍ എസ്.ഐ ആയിരുന്ന സുമേഷ് കാട്ടിയതെന്ന് ഇ.കെ.വിഭാഗം സുന്നി സംഘടനകളും ലീഗ്, യൂത്ത് ലീഗ് നേതൃത്വവും ആരോപിക്കുന്നു. ഇപ്പോള്‍ കോഴിക്കോട് വിജിലന്‍സില്‍ സി.ഐ ആണ് തളിപ്പറമ്പ് സ്വദേശിയായ സുമേഷ്. ഖാസി കേസില്‍ പ്രാഥമിക റിപോര്‍ട്ടുകള്‍ തയ്യാറാക്കുന്നതില്‍ പോലും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ വീണ്ടും അതേസ്ഥലത്ത് ഉയര്‍ന്ന പദവിയില്‍ നിയമിക്കുന്നത് ശരിയായ കീഴ്‌വഴക്കമല്ലെന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്.

ടി.പി. സുമേഷിനെ ഹൊസ്ദുര്‍ഗ് സി.ഐ ആക്കുന്നതിനെതിരെ ലീഗില്‍ പ്രതിഷേധം ശക്തം
അതേസമയം സുമേഷിനെ ഹൊസ്ദുര്‍ഗ് സി.ഐ ആക്കിയത് ലീഗ് നേതൃത്വത്തിന്റെ കൂടി അറിവോടെയാണെന്ന സൂചനയും പുറത്ത് വന്നിട്ടുണ്ട്. ഖാസി കേസില്‍ ലീഗ് നേതൃത്വത്തിന്റെ കണ്ണിലെകരടായ റിട്ട. എസ്.പി. ഹബീബ് റഹ്മാനെ മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണത്തിനും ക്ഷേമത്തിനും സര്‍ക്കാര്‍ രൂപീകരിച്ച സീനിയര്‍ സിറ്റിസണ്‍ കമ്മീഷന്‍ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചതിന് തൊട്ടുപിറകെയാണ് ഇതേസംഭവത്തില്‍ ലീഗ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയ മറ്റൊരു ഉദ്യോഗസ്ഥനെ ബേക്കല്‍ സ്‌റ്റേഷന്റെ പരിധിയില്‍ തന്നെ സി.ഐ ആയി നിയമിച്ചിരിക്കുന്നത്.

ഹബീബ് റഹമാന്റെ സ്‌പെഷ്യല്‍ ഓഫീസര്‍ നിയമനവും, സുമേഷിന്റെ സി.ഐ നിയമനവും ഇപ്പോള്‍ ലീഗിനെ തിരിഞ്ഞു കൊത്തുകയാണ്. ലീഗ് മന്ത്രിയായ എം.കെ. മുനീര്‍ കൈകാര്യം ചെയ്യുന്ന സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലാണ് നിയമനമെന്നതും ശ്രദ്ധേയമാണ്.

അതേസമയം ലോകസഭാ തിരഞ്ഞടുപ്പിന് മുന്നോടിയായുള്ള മാറ്റം മാത്രമാണിതെന്ന വാദമാണ് ആഭ്യന്തര വകുപ്പുമായി ബന്ധപെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Kasaragod, Bekal, Muslim-league, Kerala, Habeeb Rahman, Qazi Case, T.P Sumesh, Bekal SI, Minister MK Muneer. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL