city-gold-ad-for-blogger
Aster MIMS 10/10/2023

ജോലിയില്‍ ഉഴപ്പല്‍; ബി.ആര്‍.ഡി.സി. എംഡിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഓഫീസില്‍ വളഞ്ഞുവെച്ചു

പാലക്കുന്ന്: ജോലിക്ക് കൃത്യമായി ഹാജരാകാതിരിക്കുകയും കര്‍ത്തവ്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തുകയും ചെയ്ത ബി.ആര്‍.ഡി.സി മാനേജിംഗ് ഡയറക്ടറെ 50ഓളം വരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഒന്നര മണിക്കൂറോളം ഓഫീസില്‍ തടഞ്ഞുവെച്ചു.

ബുധനാഴ്ച 11.30 മണി മുതല്‍ ഒരു മണിവരെയാണ് എംഡി ഐ.സി മഹേഷിനെ പാലക്കുന്നിലെ ഓഫീസില്‍ തടഞ്ഞുവെച്ചത്. രണ്ടുവര്‍ഷം മുമ്പ് ജോലിയില്‍ പ്രവേശിച്ച മഹേഷ് കൃത്യമായി ഓഫീസില്‍ ഹാജരാവാറില്ലെന്നും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നില്ലെന്നും പരാതി ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം.

വിവരമറിഞ്ഞ് ബേക്കല്‍ എ എസ് ഐ സുധാകരന്റെ നേതൃത്വത്തില്‍ പോലീസെത്തി സമരക്കാരുമായി നടത്തിയ ചര്‍ചയെതുടര്‍ന്നാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. മേലില്‍ താന്‍ കൃത്യമായി ഓഫീസില്‍ എത്താമെന്നും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാമെന്നും എംഡിയില്‍ നിന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എഴുതി വാങ്ങി.

എംഡിയുടെ മുങ്ങല്‍ മൂലം നിരവധി പദ്ധതികള്‍ മുടങ്ങിക്കിടക്കുകയാണെന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. 80,000 രൂപ മാസ ശമ്പളം വാങ്ങുന്ന എംഡി മിക്കദിവസവും ഓഫീസില്‍ എത്താറില്ലത്രെ. നേരത്തെ ഇതുസംബന്ധിച്ച് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ബി.ആര്‍.ഡി.സി ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ബുധനാഴ്ച നടത്തിയ ഘരാവോയ്ക്ക് ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറി കെ.മണികണ്ഠന്‍, ബ്ലോക്ക് സെക്രട്ടറി പി.ഗോപാലകൃഷ്ണന്‍, പ്രസിഡന്റ് വിനോദ് പനയാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ജോലിയില്‍ ഉഴപ്പല്‍; ബി.ആര്‍.ഡി.സി. എംഡിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഓഫീസില്‍ വളഞ്ഞുവെച്ചു



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അന്തര്‍വാഹിനിയില്‍ തീപിടുത്തം, രണ്ട് നാവികരെ കാണാനില്ല,​ 5 നാവികര്‍ ആശുപത്രിയില്‍

Keywords:  Palakunnu, kasaragod, Kerala, DYFI, Office, Protest, BRDC, MD, Mahesh, Police, Complaint

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL