city-gold-ad-for-blogger
Aster MIMS 10/10/2023

എസ്.വൈ.എസ്. നേതാവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കും കാറും കത്തിച്ചു; 5പേര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: എസ്.വൈ.എസ്. കാസര്‍കോട് സെക്ടര്‍ സംഘടനാ കാര്യ സെക്രട്ടറി അണങ്കൂര്‍ ടിപ്പു നഗറിലെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കും കാറും തീവെച്ച് നശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ കാസര്‍കോട് ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വരുന്നു.

വീട്ടുമുറ്റത്തെ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന കെ.എല്‍. 14 - 3442 ഫാഷന്‍ പ്ലസ് ബൈക്കും, കെ.എല്‍. 14 ജെ 3127 നമ്പര്‍ മാരുതി കാറുമാണ് തീവെച്ച് നശിപ്പിച്ചത്. വ്യാഴാഴ്ച പുലര്‍ചെ 1.30 മണിയോടെയാണ് സംഭവം. മുഹമ്മദ് കുഞ്ഞിയും കുടുംബവും ബുധനാഴ്ച ഏണിയാടി ഉറുസിന് പോയിരുന്നു. രാത്രി 12 മണിയോടെ തിരിച്ചെത്തി ഉറങ്ങാന്‍ കിടന്നതിന് ശേഷമാണ് തീവെപ്പുണ്ടായത്. അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തീ കെടുത്തിയെങ്കിലും ബൈക്ക് പൂര്‍ണമായും മാരുതി കാര്‍ ഭാഗികമായും കത്തിനശിച്ചു.

മുഹമ്മദ് കുഞ്ഞിയുടെ അയല്‍വാസികളായ സ്ത്രീകളെ ഏതാനും യുവാക്കള്‍ ശല്യം ചെയ്തിരുന്നു. മുഹമ്മദ് കുഞ്ഞി ഇവരുടെ നടപടി ചോദ്യം ചെയ്തതിലുള്ള വിരോധമാകാം തീവെപ്പിനു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് പേരെ ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്.

ഏണിയാടി ഉറൂസിനെത്തിയ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ തീവെപ്പുണ്ടായ മുഹമ്മദ് കുഞ്ഞിയുടെ വീട് സന്ദര്‍ശിച്ചു.
എസ്.വൈ.എസ്. നേതാവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കും കാറും കത്തിച്ചു; 5പേര്‍ കസ്റ്റഡിയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Bike, Car, Fire, Anangoor, Kasaragod, Kerala, Custody, Police, Uroos, SYS Leader, Car and Bike set fire.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL