city-gold-ad-for-blogger
Aster MIMS 10/10/2023

മണലിന്റേയും ധാതുക്കളുടേയും ഖനനം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു

കാസര്‍കോട്: ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ എല്ലാതരത്തിലുളള മണലിന്റേയും ധാതുക്കളുടേയും ഖനനം നിര്‍ത്തിവെക്കാന്‍ ജില്ലാകളക്ടര്‍ ഉത്തരവിറക്കി. എന്നാല്‍ മണലിനായി പാസ് നല്‍കിയവര്‍ക്ക് ജനുവരി നാലുവരെ മണല്‍ വിതരണം ചെയ്യുമെന്ന് കളക്ടര്‍ അറിയിച്ചു. ഡിസംബര്‍ 31 മുതല്‍  താലൂക്ക് ഓഫീസുകളില്‍ മണല്‍ പാസ് വിതരണം ചെയ്യുന്ന കൗണ്ടറുകള്‍ അടച്ചിടും.
മണലിന്റേയും ധാതുക്കളുടേയും ഖനനം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു
ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധിയുടെ വിവിധ വശങ്ങളെക്കുറിച്ച് ജില്ലാകളക്ടര്‍ പരിശോധിച്ച ശേഷമാണ്  എല്ലാതരത്തിലുളള മണല്‍, ധാതു ഖനന പ്രവൃത്തികള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചത്. ഏതെങ്കിലും വ്യക്തിയോ, കമ്പനിയോ, അധികാരികളോ, എം ഒ ഇ എഫ്, എസ് ഇ ഐ എ എയില്‍ നിന്നുളള പാരിസ്ഥിതിക അനുമതിയും ചുമതലപ്പെട്ട അധികാരികളുടെ അനുമതി പത്രവും കൂടാതെ ജില്ലയില്‍ എവിടേയും മണല്‍, ധാതു ഖനനം നടത്തുന്നതും മണല്‍ വാരുന്നതും പാരിസ്ഥിതിക അനുമതി കൂടാതെ കടപ്പുറത്തോ, മറ്റു തീരദേശങ്ങളിലോ നിയമാനുസൃതമല്ലാത്തതും അനധികൃതമായതുമായ മണലിന്റേയും ധാതുക്കളുടേയും ഖനനം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.

ഉത്തരവ് അടിയന്തിരമായി  നടപ്പാക്കുന്നതിന്  ജില്ലയിലെ പോലീസ്, റവന്യു, ജിയോളജി, തദ്ദേശസ്വയംഭരണം, തുറമുഖം എന്നീ വകുപ്പുകളുടെ മേധാവികള്‍ക്ക് ജില്ലാകളക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Sand, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL