ഷംസുദ്ദീന് തിരോധാന കേസ് അവസാനിപ്പിച്ച സി.ബി.ഐക്കെതിരെ ബന്ധുക്കള്‍ ഹര്‍ജി നല്‍കും
Oct 2, 2013, 23:00 IST
കാസര്‍കോട്: മേല്പറമ്പിലെ ഷംസുദ്ദീന് തിരോധാന കേസിന്റെ അന്വേഷണം സി.ബി.ഐ. അവസാനിപ്പിച്ചതിനെതിരെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. സി.ബി.ഐ. മുബൈ യൂണിറ്റ് എസ്.പി. കലൈമാണ് കൊച്ചി സി.ബി.ഐ കോടതിയില്‍ കേസ് അവസാനിപ്പിച്ചു കൊണ്ടുള്ള റിപോര്‍ട്ട് കഴിഞ്ഞ ദിവസം സമര്‍പിച്ചത്.
മുംബൈ, നവി മുബൈ, താനെ, ഗുജറാത്ത്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കാണാതായ ഷംസുദ്ദീനെകുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ. അന്വേഷണ റിപോര്‍ട്ട് സമര്‍പിച്ചതെന്നാണ് വിവരം.
2007 ആഗസ്റ്റിലാണ് മേല്‍പറമ്പ് സ്വദേശിയായ ഷംസുദ്ദീനെ കാണാതായത്. കോടതി നിര്‍ദേശപ്രകാരമാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്.
മുംബൈയിലെ തിലക് നഗര്‍ പോലീസ് സ്റ്റേഷനു പരിധിയില്‍ കാണ
പ്പെട്ട അജ്ഞാത മൃതദേഹം ഷംസുദ്ദീന്റേതാണെന്ന് സംശയം ഉണ്ടായിരുന്നു. ഈ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഷംസുദ്ദീന്റെ ബന്ധുക്കള്‍ എത്തിയിരുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. മൃതദേഹം ഷംസുദ്ദീന്റേതാണെന്നു ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നെങ്കിലും വിരളടയാള പരിശോധന ഫലം മറിച്ചായിരുന്നുവെന്നും സി.ബി.ഐയുടെ റിപോര്‍ട്ടില്‍ പറയുന്നു.
അതേസമയം ഷംസുദ്ദീന്റെ തിരോധാന കേസിന്റെ അന്വേഷണത്തിനായി അവസാനമെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഷംസുദ്ദീന്റെ കുടുംബ സ്വത്ത് ഭാഗിച്ചപ്പോള്‍ രേഖപ്പെടുത്തിയ വിരലടയാളം ശേഖരിക്കാനെത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും സി.ബി.ഐ ഉദ്യോഗസ്ഥര്‍ എത്തിയില്ലെന്ന് സഹോദരന് ഡ്രോസര്‍ അബ്ദുല്ല പറഞ്ഞു. തിലക് നഗര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹത്തിന് ഷംസുദ്ദീനുമായി 60 ശതമാനം സാമ്യമുണ്ടായിരുന്നതായും എന്നാല്‍ വിരലടയാളം അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നു പരിശോധിക്കാതെയാണ് കേസ് അവസാനിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
സി.ബി.ഐ സമര്‍പിച്ച റിപോര്‍ട്ടിലെ വിവരങ്ങള്‍ പരിശോധിച്ച ശേഷം നിയമനടപടികളെ കുറിച്ച് ആലോചിക്കും. ഏറെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു ഷംസുദ്ദീന്റെ തിരോധാനം. ഷംസുദ്ദീന്റെ തിരോധാനവുമായി ബന്ധപ്പെട്ടുണ്ടായ ഫോണ്‍കോളുകളും വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. കുമ്പള സ്വദേശിനിയായ ഭാര്യയെ ഫോണില്‍ ബന്ധപ്പെട്ട് പണം തട്ടാന്‍ ശ്രമിച്ച ചിലരെ കുമ്പള പോലീസ് അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു.
Keywords : Shamsuddin, Missing, Case, CBI, High-Court, Kerala, Kasaragod, Melparamba, Investigation, Ends, Brother, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: