യുവാവിന് കുത്തേറ്റതായി വാട്സ് അപ്പില്‍ പ്രചരിപ്പിച്ച 2 പേര് പോലീസില്‍ കുടുങ്ങി
Oct 30, 2013, 18:03 IST
കാസര്‍കോട്: അണങ്കൂരില്‍ ഒരു യുവാവിന് കുത്തേറ്റുവെന്ന് വാട്സ് അപ്പില്‍ പ്രചരിപ്പിച്ച രണ്ടു പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് അണങ്കൂര്‍ ടിവി സ്റ്റേഷന് റോഡില്‍ സലാഹുദ്ദീന് എന്ന യുവാവിന് കുത്തേറ്റതായി വാട്സ് അപ്പിലിലൂടെ പ്രചരിപ്പിച്ചത്.
ഇത് ജനങ്ങളെ പരിഭ്രാന്തരാക്കിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയും അണങ്കൂര്‍ ടിവി സ്റ്റേഷന് റോഡിലും നഗരത്തിലെ മുഴുവന്‍ ആശുപത്രികളിലുമെത്തി അന്വേഷണം നടത്തിയതോടെയാണ് പ്രചരണം വ്യാജമാണെന്ന് കണ്ടെത്തിയത്.
ഇതേതുടര്‍ന്ന് പ്രചരണം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. ടൗണ്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെന്ന് സംശയിക്കുന്നവർ കുടുങ്ങിയത്. ഇവരിൽ ഒരു ഐ.ടി.ഐ വിദ്യാര്‍ത്ഥിയും മറ്റൊരാൾ നഗരത്തിലെ ഒരു കടയില്‍ ജോലിക്കാരനുമാണ്.
ഇവര്‍ പോലീസ് കസ്റ്റഡിയിലായിരിക്കയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ലഹള ഉണ്ടാക്കാനാണ് ഇത്തരക്കാർ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് കാസര്‍കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലെ വനിതാ ഗൈനക്കോളജിസ്റ്റിനെതിരെ ഇത്തരത്തില്‍ വ്യാജ പ്രചരണം നടത്തിയ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസില്‍ ഏതാനും വിദ്യാര്‍ത്ഥികള്‍ വനിതാ ഡോക്ടറോട് ക്ഷമാപണം നടത്തി കേസില്‍ നിന്നും തല്ക്കാലം ഒഴിവായിരുന്നു. മന:പൂര്‍വം നാട്ടില്‍ കുഴപ്പം സൃഷ്ടിക്കാന്‍ വേണ്ടിയാണ് ഇത്തരം വ്യാജ പ്രചരണങ്ങള്‍ ചിലര്‍ പടച്ചുവിടുന്നതെന്ന് പോലീസ് പറയുന്നു. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയാണ് പോലീസ് സ്വീകരിച്ചുവരുന്നത്.
സൈബര്‍ കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി സൈബര്‍സെല്ലും സജീവമായി രംഗത്തുണ്ട്. പലരും കുറ്റകൃത്യത്തിന്റെ ഗൗരവമറിയാതെയാണ് ഇത്തരം പ്രചരണങ്ങളില്‍ പങ്കാളികളാകുന്നതെന്നും പിടിക്കപ്പെടുന്നതെന്നും പോലീസ് പറഞ്ഞു.
Also Read:
വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കാന്‍ തീരുമാനമായി

Keywords: Kasaragod, Stabbed, Anangoor, Custody, Youth, Hospital, Police, Students, Arrest, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Advertisement: