19 കാരിയെ പീഡിപ്പിച്ച ഫാന്‍സി കടയുടമയും മത്സ്യവില്പ്പനക്കാരനും അറസ്റ്റില്‍
Oct 8, 2013, 18:29 IST
കുമ്പള: പെര്‍ള അഡ്യനടുക്കയിലെ 19 കാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടുപേരെ കുമ്പള സി.ഐ സിബി തോമസും സംഘവും അറസ്റ്റു ചെയ്തു. ഉപ്പള പത്വാടിയി സ്വദേശിയും ഉപ്പള ടൗണില്‍ ഫാന്‍സി കട നടത്തുകയും ചെയ്യുന്ന മുനീര്‍ (26), ബങ്കര മഞ്ചേശ്വരത്തെ മത്സ്യവില്പ്പനക്കാരനും മൊയ്തീന് കുഞ്ഞി (37) എന്നിവരാണ് അറസ്റ്റിലായത്.
കാസര്‍കോട്, കുമ്പള പോലീസ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്ത മറ്റു ആറു പീഡനക്കേസുകളിലായി പീഡനത്തിനിരയായ പെണ്‍ക്കുട്ടിയുടെ അമ്മാവനുള്‍പ്പെടെ ആറുപേരെ ഇനിയും പിടികിട്ടാനുണ്ട്. ഫാന്‍സിക്കടയില്‍ കമ്മല്‍ വാങ്ങാനെത്തിയപ്പോഴാണ് മുനീര്‍ അഡ്യനടുക്ക പെണ്‍ക്കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് പെണ്‍കുട്ടിയില്‍ നിന്ന് മൊബൈല്‍ നമ്പര്‍ വാങ്ങുകയും നിരന്തരം ബന്ധപ്പെടുകയും ചെയ്തു. ബന്ധം ദൃഢമായപ്പോള്‍ മുനീര്‍ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.
പീഡനത്തിനിരയായ പെണ്‍കുട്ടി ബങ്കര മഞ്ചേശ്വരത്തെ ഒരു വീട്ടില്‍ ജോലിക്കുനിന്നപ്പോഴാണ് മറ്റൊരു പ്രതിയായ മൊയ്തീന് കുഞ്ഞി പീഡിപ്പിച്ചത്. 2013 മാര്‍ച്ച് 25ന് പെണ്‍കുട്ടിയെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ പണിതീരാത്ത കെട്ടിടത്തില്‍ അവശ നിലയില്‍ കണ്ടെത്തിയതോടെയാണ് പീഡനവിവരങ്ങള്‍ പുറത്തുവന്നത്.
വനിതാ എസ്.ഐ. സുധ പെണ്‍ക്കുട്ടിയില്‍ നിന്നും വിശദമായി മൊഴിയെടുത്തതോടെയാണ് കൂടുതല്‍ പീഡന സംഭവങ്ങള്‍ വെളിച്ചത്തുവന്നത്. ബസ് യാത്രക്കിടയില്‍ ഉറങ്ങിപ്പോയ പെണ്‍കുട്ടി പിന്നീട് കുമ്പള ബസ്റ്റാന്‍ഡില്‍ ഇറങ്ങിയപ്പോള്‍ വീട്ടിലെത്താന്‍ സഹായിക്കുമെന്നു പറഞ്ഞ് രംഗത്തുവന്ന സുമോ ഡ്രൈവര്‍ പെണ്‍കുട്ടിയെ കാസര്‍കോടെത്തിച്ച് പണിപൂര്‍ത്തിയാകാത്ത കെട്ടിടത്തില്‍ വെച്ചു പീഡിപ്പിച്ചതായാണ് തെളിഞ്ഞത്. പെണ്‍കുട്ടിനല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട്ട് അഞ്ചും കുമ്പളയില്‍ ഒരു കേസും റജിസ്റ്റര്‍ ചെയ്തിരുന്നു.
ഈ കേസുകളില്‍ മൊത്തം എട്ടു പ്രതികളാണുള്ളത്. ഇവരില്‍ രണ്ടു പേര് അറസ്റ്റിലായെങ്കിലും മറ്റു ആറുപ്രതികള്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കി. പെണ്‍കുട്ടി ഇപ്പോള്‍ പരവനടുക്കം മഹിളാമന്ദിരത്തിലാണ് കഴിയുന്നത്. പോലീസിന്റെ അഭ്യര്‍ത്ഥന പ്രകാരം ഹൊസ്ദുര്‍ഗ് കോടതിയില്‍ പെണ്‍കുട്ടി രഹസ്യമൊഴിയും നല്‍കിയിരുന്നു.
Related News:
അഡ്യനടുക്ക പെണ്‍കുട്ടിയെ അമ്മാവനും പീഡിപ്പിച്ചതായി വെളിപ്പെടുത്തല്‍
Keywords: Kumbala, Rape, Uppala, arrest, Badiyadukka, Police, Girl, Molestation, Lodge, Driver, kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
കാസര്‍കോട്, കുമ്പള പോലീസ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്ത മറ്റു ആറു പീഡനക്കേസുകളിലായി പീഡനത്തിനിരയായ പെണ്‍ക്കുട്ടിയുടെ അമ്മാവനുള്‍പ്പെടെ ആറുപേരെ ഇനിയും പിടികിട്ടാനുണ്ട്. ഫാന്‍സിക്കടയില്‍ കമ്മല്‍ വാങ്ങാനെത്തിയപ്പോഴാണ് മുനീര്‍ അഡ്യനടുക്ക പെണ്‍ക്കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് പെണ്‍കുട്ടിയില്‍ നിന്ന് മൊബൈല്‍ നമ്പര്‍ വാങ്ങുകയും നിരന്തരം ബന്ധപ്പെടുകയും ചെയ്തു. ബന്ധം ദൃഢമായപ്പോള്‍ മുനീര്‍ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.
Moideen Kunhi |
വനിതാ എസ്.ഐ. സുധ പെണ്‍ക്കുട്ടിയില്‍ നിന്നും വിശദമായി മൊഴിയെടുത്തതോടെയാണ് കൂടുതല്‍ പീഡന സംഭവങ്ങള്‍ വെളിച്ചത്തുവന്നത്. ബസ് യാത്രക്കിടയില്‍ ഉറങ്ങിപ്പോയ പെണ്‍കുട്ടി പിന്നീട് കുമ്പള ബസ്റ്റാന്‍ഡില്‍ ഇറങ്ങിയപ്പോള്‍ വീട്ടിലെത്താന്‍ സഹായിക്കുമെന്നു പറഞ്ഞ് രംഗത്തുവന്ന സുമോ ഡ്രൈവര്‍ പെണ്‍കുട്ടിയെ കാസര്‍കോടെത്തിച്ച് പണിപൂര്‍ത്തിയാകാത്ത കെട്ടിടത്തില്‍ വെച്ചു പീഡിപ്പിച്ചതായാണ് തെളിഞ്ഞത്. പെണ്‍കുട്ടിനല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട്ട് അഞ്ചും കുമ്പളയില്‍ ഒരു കേസും റജിസ്റ്റര്‍ ചെയ്തിരുന്നു.
Muneer |

Advertisement: