കാസര്‍കോട്: സ്കുളിലേക്ക് പുറപ്പെട്ട രണ്ടു വിദ്യാര്‍ത്ഥികളെ കാണാതായതായി പരാതി. പരവനടുക്കം ആലിയ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പത്താം തരം വിദ്യാര്‍ത്ഥികളായ തളങ്കര തെരുവത്തെ അന്‍സാരി പാദാറിന്റെ മകന് മുഹമ്മദ് യൂനുസ് (15), പരവനടുക്കം- പാലിച്ചിയടുക്കം തൗഫീഖ് മന്‍സിലിലെ അഹ്മദ് ഹബീബിന്റെ മകന് അബ്ദുല്‍ മര്വാന് (15) എന്നിവരെയാണ് കാണാതായത്.
|
Mohammed Yunus |
ശനിയാഴ്ച രാവിലെ ഇരുവരും സ്കൂളിലെക്കാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു. സ്കൂളിലെത്താതിനെ തുടര്‍ന്ന് അധികൃതര്‍ ഇരുവരുടെയും വീടുകളിലേക്ക് ഫോണ്‍ വിളിച്ചന്വേഷിച്ചപ്പോഴാണ് ഇവരെ കാണാതായ സംഭവം അറിയുന്നത്. ഇരുവരും സ്കൂള്‍ യൂണിഫോം ധരിച്ചിരുന്നതായി വീട്ടുകാര്‍ പറഞ്ഞു.
|
Abdul Marwan |
യൂനുസിന്റെ പിതാവ് അന്‍സാര്‍ പാദാറിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചീട്ടുണ്ട്.
Keywords:
Kerala, Kasaragod, Missing, Mohammed Yunus, Abdul Marwan, School, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.