ബൈക്ക് മോഷണക്കേസിലെ പ്രതി മഞ്ചേശ്വരം പോലീസിന്റെ കസ്റ്റഡിയില്‍
Aug 30, 2013, 18:24 IST
കാസര്‍കോട്: ബൈക്ക് മോഷണക്കേസിലെ പ്രതിയായ യുവാവിനെ മഞ്ചേശ്വരം പോലീസിന് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. ബേക്കല്‍ പാലക്കുന്നിലെ മുഹമ്മദ് റഫീഖ് എന്ന ഫൗസിയ റഫീഖിനെ (35) നെയാണ് കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മഞ്ചേശ്വരം പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. നിരവധി ബൈക്കുകള്‍ കവര്‍ന്ന കേസിലെ പ്രതിയായ മുഹമ്മദ് റഫീഖിനെ മാസങ്ങള്‍ക്ക് മുമ്പ് വെള്ളരിക്കുണ്ട് പോലീസാണ് അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലില്‍ നിന്നും ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും ഇയാള്‍ നിരവധി ബൈക്കുകള്‍ കവര്‍ന്നതായി വിവരം ലഭിച്ചു. മഞ്ചേശ്വരം പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും നാലു ബൈക്കുകള്‍ കവര്‍ന്നതായി പ്രതി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി വിട്ടുകിട്ടണമെന്ന് കാണിച്ച് മഞ്ചേശ്വരം എസ്.ഐ. ബിജുലാല്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. പ്രൊഡക്ഷന്‍ വാറണ്ടുപയോഗിച്ച് വ്യാഴാഴ്ച കാസര്‍കോട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ആഗസ്ത് 31 വരെയാണ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്.
Also Read:
നെടുമങ്ങാട് അക്രമം: മുഖ്യമന്ത്രി റിപോര്‍ട്ട് തേടി
Keywords: Bike-Robbery, Case, Custody, Police, Manjeshwaram, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.