കുടുംബ കോടതിക്ക് പുറത്ത് യുവതിയുടെ ബന്ധുവും ഭര്‍ത്താവും ഏറ്റുമുട്ടി
Aug 1, 2013, 17:32 IST
കാസര്‍കോട്: കുടുംബ കോടതിയില്‍ വിവാഹമോചനവുമായി ബന്ധപ്പെട്ട കേസിനെത്തിയ യുവതിയുടെ ബന്ധുവും ഭര്‍ത്താവും തമ്മില്‍ ഏറ്റുമുട്ടി. യുവതിയുടെ ബന്ധുവിന് തലയ്ക്ക് കല്ലുകൊണ്ട് കുത്തേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.
ചൗക്കി കമ്പാര്‍ സ്വദേശിനിയായ യുവതിയും ഉദുമ പാക്യാര സ്വദേശിയായ ഭര്‍ത്താവും തമ്മിലുള്ള വിവാഹമോചനകേസിന്റെ നടപടിക്കാണ് ഇവരെത്തിയത്. ഒന്നരവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം ഇവര്‍തമ്മിലുള്ള ദാമ്പത്യബന്ധത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങിയതോടെ യുവതി സ്വന്തം വീട്ടില്‍ എത്തുകയും വിവാഹ മോചനത്തിന് കുടുംബകോടതിയെ സമീപിക്കുകയുമായിരുന്നു.
ഇരുവരുമായും പ്രശ്നം ചര്ചചെയ്യാനാണ് കോടതി ഇവരെ വിളിപ്പിച്ചത്. യുവതിയുടെ പിതൃസഹോദരിയുടെ മകനും ബന്ധുക്കളുമാണ് കോടതിയില്‍ യുവതിക്കൊപ്പം ഉണ്ടായിരുന്നത്. ഇവര്‍ കോടതിയില്‍ നിന്നും പുറത്തിറങ്ങിയതോടെയാണ് ഭര്‍ത്താവും യുവതിയുടെ പിതൃസഹോദരിയുടെ മകനും തമ്മില്‍ വാക്കേറ്റവും പിന്നീട് ഏറ്റുമുട്ടലും നടന്നത്.
ഇതിനിടയില്‍ യുവതിയുടെ ഭര്‍ത്താവ് കരിങ്കല്ലെടുത്ത് യുവാവിന്റെ തലയ്ക്ക് കുത്തുകയായിരുന്നു. പിന്നീട് പോലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Also read:
അബ്ബാസ് സേഠിന്റെ മരണം വിവാദമാക്കിയത് കടന്ന കൈ എന്ന് സി.പി.എമ്മില്‍ പൊതുവികാരം
Keywords: Kasaragod, Court, Family, Wife, husband, Clash, Kerala, Family clash before family court, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.