city-gold-ad-for-blogger
Aster MIMS 10/10/2023

പെരുന്നാള്‍ വിപണിയില്‍ തിരക്ക്; തുണിക്കടകളില്‍ സോളാറിനും സരിതയ്ക്കും ഡിമാന്‍ഡ്

കാസര്‍കോട്: റംസാന്‍ അവസാന പത്തിലേക്ക് കടന്നതോടെ നാടും നഗരവും ഉണര്‍ന്നു. നഗരത്തില്‍ വ്യാപാരം പൊടിപൊടിക്കുകയാണ്. പള്ളികള്‍ പ്രാര്‍ത്ഥനാ നിരതമായി. നാടെങ്ങും മതപ്രഭാഷണങ്ങളും റംസാന്റെയും നോമ്പിന്റെയും പ്രധാന്യം വ്യക്തമാക്കുന്ന ക്ലാസുകളും നടന്നുവരികയാണ്. ഒരു മാസത്തെ വ്രതത്തിലൂടെ ആര്‍ജിച്ചെടുത്ത വിശുദ്ധിയും പുണ്യവുമായി പെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളാണ് എങ്ങും നടക്കുന്നത്.

നഗരത്തിലെ വസ്ത്രാലയങ്ങള്‍, ചെരുപ്പ് കടകള്‍, ഫാന്‍സി കടകള്‍, പഴം-പച്ചക്കറി കടകള്‍, ഇറച്ചിക്കടകള്‍ എന്നിവിടങ്ങളില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. വഴിവാണിഭവും തകൃതിയായി നടക്കുന്നു. ഉത്സവ സീസണില്‍ വ്യാപാരം മെച്ചപ്പെടുത്താനുള്ള തന്ത്രങ്ങളുമായാണ് വ്യാപാരികള്‍ ഉപഭോക്താക്കളെ ആകര്‍ഷിപ്പിക്കുന്നത്.

സോളാര്‍ തട്ടിപ്പിലൂടെ വാര്‍ത്താ പ്രാധാന്യം നേടിയ സോളാര്‍, സരിത എന്നീ പേരുകളില്‍ വസ്ത്രങ്ങള്‍ വിപണിയിലിറങ്ങിയിട്ടുണ്ട്. ചുരിദാര്‍, സാരി എന്നീ വസ്ത്രങ്ങളാണ് മേല്‍പറഞ്ഞ പേരുകളില്‍ വിപണിയിലുള്ളത്. അവ ആവശ്യപ്പെട്ട് ധാരാളം പേര്‍ എത്തുന്നതായി വ്യാപാരികള്‍ പറയുന്നു.

പല വിലകളിലും ഡിസൈനിലുമുള്ള വസ്ത്രങ്ങളാണ് കടകളില്‍ വില്‍പനക്കായി എത്തിയിരിക്കുന്നത്. കാലത്തിനും ആളുകളുടെ മനോഭാവത്തിനും അനുസരിച്ച് ഫാഷന്‍, ലാളിത്യം, ഭംഗി എന്നിവ ഒത്തിണങ്ങിയ വസ്ത്രങ്ങളാണ് കൂടുതലായും വിറ്റഴിയുന്നത്. സ്ത്രീകള്‍ സാരിയും, ചുരിദാറും, ലാച്ചയും മറ്റുമാണ് കൂടുതലായും വാങ്ങുന്നത്. അതേസമയം പുരുഷന്‍മാര്‍ക്ക് കളര്‍ ജീന്‍സിനോടാണ് പ്രിയം. 1,000 രൂപ മുതല്‍ 2,500 രൂപ വരെ വിലയുള്ള ബ്രാന്‍ഡഡ് പാന്റ്‌സുകള്‍ക്കാണ് കൂടുതല്‍ ഡിമാന്‍ഡ്.

ചെരുപ്പുകളും ഷൂസുകളും പുതിയ ഫാഷനില്‍ വിപണിയില്‍ ഇറങ്ങിയിട്ടുണ്ട്. സ്തീകള്‍ ഫാന്‍സി ചെരിപ്പുകളാണ് കൂടുതലും ഇഷ്ടപ്പെടുന്നത്. ഇതിന് പുറമെ ഫാന്‍സി സാധനങ്ങള്‍ക്കും, മൈലാഞ്ചിക്കും ധാരാളം ആവശ്യക്കാരുണ്ട്. തിരക്ക് നിയന്ത്രണാതീതമായതിനാല്‍ ഷട്ടര്‍ താഴ്ത്തിയാണ് കഴിഞ്ഞ ദിവസം ഒരു വസ്ത്രക്കടയില്‍ വ്യാപാരം നടത്തിയത്.

ചില വ്യാപാരികള്‍ യുവാക്കളുടെ ടേസ്റ്റ് മനസിലാക്കി കടകള്‍ക്ക് ഫേസ്ബുക്ക്, വാട്ട്‌സ്അപ്പ് എന്നിങ്ങനെ പുനര്‍നാമകരണം ചെയ്തിരിക്കുകയാണ്. നോമ്പ് തുറ വിഭവങ്ങളില്‍ പ്രധാനിയായ സമൂസയ്ക്കും വാട്ട്‌സ്അപ്പ് സമൂസ എന്ന് പേര് വീണിട്ടുണ്ട്.

സായാഹ്നങ്ങളില്‍ പലഭാഗത്തും നോമ്പ്തുറ വിഭവങ്ങളുടെ കൊതിപ്പിക്കുന്ന ഗന്ധവുമായി സ്റ്റാളുകള്‍ സജീവമാകുന്നു. റോഡരികില്‍ പ്രത്യേകം സജ്ജമാക്കിയ സ്റ്റാളുകളിലാണ് നോമ്പ് തുറ വിഭവങ്ങളുടെ വ്യാപാരം നടക്കുന്നത്. സമൂസയ്ക്ക് പുറമെ ബീഫ് റോള്‍, കട്‌ലറ്റ്, ഉള്ളിബജ, ബര്‍ഗര്‍, പഫ്‌സ്, കോഴിക്കടമ്പ്, ചിക്കന്‍ കവാബ് തുടങ്ങിയ ഇനങ്ങളാണ് ധാരാളമായി വിറ്റഴിയുന്നത്. ഇതിനു പുറമെ പാര്‍സല്‍ ഭക്ഷണ സാധനങ്ങളും ഇത്തരം സ്റ്റാളുകളില്‍ വില്‍പന നടത്തുന്നു. പഴം-പച്ചക്കറി കടകളില്‍ ആവശ്യം കണക്കിലെടുത്ത് സാധനങ്ങള്‍ ധാരാളമായി എത്തിച്ചിട്ടുണ്ട്.

എങ്കിലും വില ഒട്ടും കുറഞ്ഞിട്ടില്ല. ആപ്പിള്‍, മുന്തിരി, പപ്പായ, തണ്ണിമത്തന്‍, ചെറുപഴം എന്നിവയ്‌ക്കെല്ലാം നല്ല വിലയാണ് മാര്‍ക്കറ്റിലുള്ളത്. ഇതിനു പുറമെ നിത്യോപയോഗ സാധനങ്ങള്‍ക്കും വില കുതിച്ചു കയറുകയാണ്. മത്സ്യം, കോഴിയിറച്ചി, ബീഫ്, മട്ടന്‍ എന്നിവയ്ക്കും വിപണിയില്‍ വില കുതിച്ചുയരുകയാണ്.

റംസാന്‍ അവസാന പത്തിലേക്ക് കടന്നതോടെ ഇഫ്താര്‍ മീറ്റുകള്‍ നാടിന്റെ പലഭാഗത്തും നടന്നുവരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍, സന്നദ്ധ സംഘടനകള്‍, മത-സാംസ്‌കാരിക സംഘടനകള്‍ തുടങ്ങിയവയുടെ ആഭിമുഖ്യത്തിലാണ് വിവിധ മതവിഭാഗങ്ങളില്‍ പെട്ടവരും സമൂഹത്തിന്റെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരും ഉള്‍പെടെയുള്ളവരെ പങ്കെടുപ്പിച്ച് സമൂഹ നോമ്പ് തുറകള്‍ നടത്തുന്നത്.

ഇത് സാമുദായിക മൈത്രിയും സാഹോദര്യവും നിലനിര്‍ത്തുന്നതിനും ഊട്ടിയുറപ്പിക്കുന്നതിനും സഹായകമാകുന്നു. ഇഫ്താര്‍ മീറ്റുകള്‍ക്ക് മുന്നോടിയായി നടത്തുന്ന ലഘുപ്രഭാഷണങ്ങളില്‍ പ്രഭാഷകര്‍ സാമുദായിക മൈത്രി ഊട്ടിയുറപ്പിക്കേണ്ടതിന്റെ പ്രാധാന്യമാണ് എടുത്തുപറയുന്നത്. ഗള്‍ഫിലും ഇഫ്താര്‍ മീറ്റുകള്‍ സജീവമായി നടക്കുകയാണ്.

മഴയുടെ സാന്നിധ്യം വഴിവാണിഭക്കാര്‍ക്ക് നേരിയ പ്രയാസം ഉണ്ടാക്കുന്നുണ്ടെങ്കിലും അതൊന്നും കൂസാതെയുള്ള കച്ചവടമാണ് എങ്ങും പൊടിപൊടിക്കുന്നത്.
പെരുന്നാള്‍ വിപണിയില്‍ തിരക്ക്; തുണിക്കടകളില്‍ സോളാറിനും സരിതയ്ക്കും ഡിമാന്‍ഡ്
പെരുന്നാള്‍ വിപണിയില്‍ തിരക്ക്; തുണിക്കടകളില്‍ സോളാറിനും സരിതയ്ക്കും ഡിമാന്‍ഡ് പെരുന്നാള്‍ വിപണിയില്‍ തിരക്ക്; തുണിക്കടകളില്‍ സോളാറിനും സരിതയ്ക്കും ഡിമാന്‍ഡ് പെരുന്നാള്‍ വിപണിയില്‍ തിരക്ക്; തുണിക്കടകളില്‍ സോളാറിനും സരിതയ്ക്കും ഡിമാന്‍ഡ് പെരുന്നാള്‍ വിപണിയില്‍ തിരക്ക്; തുണിക്കടകളില്‍ സോളാറിനും സരിതയ്ക്കും ഡിമാന്‍ഡ്
പെരുന്നാള്‍ വിപണിയില്‍ തിരക്ക്; തുണിക്കടകളില്‍ സോളാറിനും സരിതയ്ക്കും ഡിമാന്‍ഡ്

Also Read: വൊ ജബ് യാദ് ആയെ.. ബഹുത്ത് യാദ് ആയെ...

Keywords : Kasaragod, Eid, Shop, Masjid, Ladies-dress, Kerala, Dress, Gulf, Ifthar Meet, Rain, Busy, Ramzan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL