വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്നത് അഴുക്കുവെള്ളം
Jul 20, 2013, 14:02 IST
കാസര്‍കോട്: നഗരത്തിലും പരിസര പ്രദേശങ്ങളിലും വാട്ടര്‍ അതോറിറ്റി അഞ്ച് ദിവസമായി വിതരണം ചെയ്യുന്നത് അഴുക്കുവെള്ളം. കലക്ക നിറമുള്ള വെള്ളത്തിന് രാസവസ്തുക്കളുടെ രൂക്ഷ ഗന്ധവുമുണ്ട്. ഈ വെള്ളം കുടിക്കുന്നതിന് പോകട്ടെ, പാത്രം കഴുകാന്‍ പോലും കൊള്ളാത്തതാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു.
തളങ്കരയില്‍ മിക്ക വീടുകളിലും വാട്ടര്‍ അതോറിറ്റിയുടെ വെള്ളമാണ് ഉപയോഗിക്കുന്നത്. അഞ്ച് ദിവസമായി ഈ വെള്ളം ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ പലരും മറ്റു പ്രദേശങ്ങളിലുള്ള ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിരിക്കുകയാണ്.
വാട്ടര്‍ അതോറിറ്റിയുടെ വെള്ളം ഉപയോഗിക്കുന്ന ഹോട്ടലുകാരും പ്രതിസന്ധിയിലാണ്. സംഭവം സംബന്ധിച്ച് നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റിയില്‍ പരാതി നല്‍കിയിട്ടുണ്ട്.

Also read:
ഷെഫീഖിന്റെ ആരോഗ്യനിലയില്‍ പുരോഗതി
Keywords: Kasaragod, Water authority, Water, Thalangara, Kerala, House, Shift, Family, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.