കളഞ്ഞുകിട്ടിയ രണ്ടരപ്പവന്റെ സ്വര്‍ണാഭരണം ഉടമയ്ക്ക് നല്കി യുവാവ് മാതൃക കാട്ടി
Jul 30, 2013, 15:13 IST
കാസര്‍കോട്: കടവരാന്തയില്‍ നിന്നും കളഞ്ഞുകിട്ടിയ രണ്ടരപ്പവന്‍ തൂക്കമുള്ള സ്വര്‍ണ അരഞ്ഞാണം ഉടമയ്ക്ക് തിരിച്ചുനല്‍കി യുവാവ് മാതൃക കാട്ടി. ബോവിക്കാനം മുണ്ടക്കയ്യിലെ പി.എം.അബ്ബാസ് ആണ് സത്യസന്ധത കാണിച്ചത്. തിങ്കളാഴ്ച ചെര്‍ക്കളയിലെ ബി.എം.മസാല സെന്ററിനു മുന്‍വശത്തുവച്ചാണ് അബ്ബാസിന് സ്വര്‍ണ അരഞ്ഞാണം കളഞ്ഞുകിട്ടിയത്. ഉടന്‍ അബ്ബാസ് അത് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. അതിനിടയില്‍ ആഭരണം കാണാനില്ലെന്ന് കാണിച്ച് ചേരങ്കൈയിലെ സിദ്ധിഖിന്റെ ഭാര്യ റിസ്വാന പോലീസില്‍ പരാതിപ്പെട്ടിരുന്നു.
ഇതു സംബന്ധിച്ച് പത്രങ്ങളില്‍ വാര്‍ത്ത വന്നതിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണത്തിന്റെ ഉടമയെ കണ്ടെത്താനായത്. തിങ്കളാഴ്ച സ്റ്റേഷനിലെത്തിയ റിസ്വാനയ്ക്ക് അബ്ബാസ് ടൗണ്‍ എസ്.ഐ, ടി.ഉത്തംദാസിന്റെ സാന്നിധ്യത്തില്‍ അരഞ്ഞാണം കൈമാറി. റിസ്വാനയുടെ രണ്ടര വയസുള്ള മകള്‍ അഫയുടേതാണ് ആഭരണം.
തിങ്കളാഴ്ച റിസ്വാനയുടെ പിതാവ് നാലാംമൈലിലെ ഇ.എം.മുഹമ്മദിന്റെ
വീട്ടില്‍ റിസ്വാന മകളെയും കൂട്ടി പോയിരുന്നു. അവിടെ നിന്നാണ് ചെര്‍ക്കളയിലെ ബി.എം.മസാല സെന്ററില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുകയും അരഞ്ഞാണം നഷ്ടപ്പെടുകയും ചെയ്തത്.
Also Read:
ഒരുമിച്ച് ജീവിക്കാനായി നാടുവിട്ട പെണ്‍കുട്ടികളിലൊരാള്‍ കോടതിയില്‍ ഹാജരായി
Keywords: Kasaragod, Gold, Youth, Bovikanam, Police-station, Cherkala, Police, Complaint, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.