city-gold-ad-for-blogger
Aster MIMS 10/10/2023

വ്യാപാരിയുടെ വീട്ടില്‍ നിന്ന് 35 പവനും 45,000 രൂപയും കവര്‍ന്നു

ബന്തിയോട്: വ്യാപാരിയുടെ വീട്ടില്‍ നിന്നും 35പവന്റെ സ്വര്‍ണാഭരണങ്ങളും  45,000 രൂപയും കവര്‍ന്നു. സുബ്ബയ്യക്കട്ട ജുമാ മസ്ജിദിന് സമീപത്തെ താമസക്കാരനും ഗോവയിലെ വ്യാപാരിയുമായ അബ്ദുല്ലയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. തിങ്കളാഴ്ച വൈകിട്ട് അബ്ദുല്ലയുടെ ഭാര്യ സല്‍മയും മക്കളും വീടു പൂട്ടി ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍ പെട്ടത്.

നാല് അലമാരകള്‍ തകര്‍ത്തനിലയിലാണ്. വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നിരിക്കുകയായിരുന്നു. അടുക്കള വാതില്‍ പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കള്‍ മുന്‍വശത്തെ വാതിലിലൂടെ രക്ഷപ്പെട്ടതാകാമെന്ന് പോലീസ് സംശയിക്കുന്നു. കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതിനിടെ ബദിയഡുക്ക മാര്‍പ്പനടുക്കയില്‍ പൂട്ടിയിട്ട വീടു കുത്തിത്തുറന്ന്
വ്യാപാരിയുടെ വീട്ടില്‍ നിന്ന് 35 പവനും 45,000 രൂപയും കവര്‍ന്നു
രണ്ടരപ്പവന്‍ സ്വര്‍ണാഭരണങ്ങളും 1500 രൂപയും മോഷ്ടിച്ചു. മാര്‍പ്പനടുക്ക മല്ലമൂലയിലെ വെങ്കപ്പ പൂജാരിയുടെ വീട്ടിലാണ് മോഷണം നടന്നത്. തൊഴിലുറപ്പ് ജോലിക്കായി വെങ്കപ്പ പൂജാരിയും ഭാര്യയും തിങ്കളാഴ്ച രാവിലെ വീടുപൂട്ടി പുറത്തുപോയിരുന്നു. വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പെട്ടത്.

വീട്ടിനകത്ത് പ്ലാസ്റ്റിക് സഞ്ചിയിലാണ് സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്നത്. മുന്‍വശത്തെ വാതില്‍  കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. വിരലടയാള വിദഗ്ദര്‍ വീട്ടിലെത്തി പരിശോധന നടത്തി.

Also Read: കോപ്റ്റര്‍ കോഴക്കേസില്‍ ആന്റണിയെ വിസ്തരിക്കണമെന്ന് ഇറ്റലി; ഹാജരാകില്ലെന്ന് പ്രതിരോധ മന്ത്രാലയം

Keywords:  Bandiyod, House-robbery, Gold, Cash, Wife, Childrens, Visit, Kumbala, Police, Case, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL