പി. ഗംഗാധരന്‍നായരെ എന്‍ഡോസള്‍ഫാന്‍ സെല്ലില്‍ നിന്നും പുറത്താക്കണം: അഡ്വ. ശ്രീകാന്ത്
May 13, 2013, 19:06 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ഇരകളേയും കുടുംബത്തെയും അവഹേളിക്കുകയും സെല്‍യോഗം അലങ്കോലപ്പെടുത്തുകയും ചെയ്ത കോണ്‍ഗ്രസ് നേതാവ് പി. ഗംഗാധരന് നായരെ എന്‍ഡോസള്‍ഫാന്‍ സെല്ലില്‍ നിന്നും പുറത്താക്കണമെന്ന് ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് ആവശ്യപ്പെട്ടു.
സംസ്ഥാനം ഭരിക്കുന്ന കക്ഷിയുടെ പ്രമുഖ നേതാവ് തന്നെ എന്‍ഡോസള്‍ഫാന്‍ ഇരകളില്ലെന്ന് പറയുന്നത് ഗൗരവത്തിലെടുക്കേണ്ടതാണ്. ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിനും ഇതേ അഭിപ്രായമാണോയെന്ന് വ്യക്തമാക്കണം. സംഭവത്തില്‍ കോണ്‍ഗ്രസും യു.ഡി.എഫും മാപ്പ് പറയണം. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടവരേപ്പോലും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുള്ള സെല്ലില്‍ ഉള്‍പെടുത്തിയതിന്റെ സ്വാഭാവിക ദുരന്തമാണിത്.
നെഞ്ചംപറമ്പ് ഉള്‍പ്പെടെയുള്ള നീറുന്ന പ്രശ്നങ്ങള്‍ ഗൗരവപൂര്‍വം ചര്‍ച ചെയ്യേണ്ട സെല്‍യോഗം അലങ്കോലപ്പെടുത്തിയ കോണ്‍ഗ്രസ് നേതാവിന്റെ നടപടിയില്‍ ദുരൂഹതയുണ്ട്. വിവാദങ്ങള്‍ ഉണ്ടാക്കി നഷ്ടപരിഹാരം നല്കാതിരിക്കാനുള്ള ഗൂഢാലോചനയാണിതിനു പിന്നില്‍. എന്‍ഡോസള്‍ഫാന്‍ വിഷയം രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമമാണിത്. മന്ത്രി ഉള്‍പെടെയുള്ളവരുടെ മുന്നില്‍ വെച്ച്
ധനസഹായത്തിനെത്തിയവരെ അപമാനിച്ചിട്ടും യോഗത്തില്‍ പ്രതിഷേധമുണ്ടായില്ലെന്നതും ഗൗരവത്തോടെ കാണണം. ഇരകളേയും കുടുംബങ്ങളേയും അപമാനിച്ച ഗംഗാധരന്‍നായരെ സെല്ലില്‍ നിലനിര്‍ത്തുന്നത് ദുരിതബാധിതരെ വീണ്ടും അവഹേളിക്കുന്നതിനു തുല്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: P.Gangadharan nair, Endosulfan cell, Suspend, BJP, Adv.K.Srikanth, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News