city-gold-ad-for-blogger
Aster MIMS 10/10/2023

മരണാനന്തര ലോകത്തെ കുറിച്ചുള്ള ചിന്ത ധാര്‍മിക ജീവിതത്തിന് പ്രേരകം: കബീര്‍ ബാഖവി

മനാമ: മരണാനന്തര ലോകത്തെ കുറിച്ചുള്ള ചിന്തയും വിചാരവുമുണ്ടെങ്കില്‍ മാത്രമേ ധാര്‍മിക ബോധം മനുഷ്യരില്‍ ഉണ്ടാവുകയുള്ളു. അതിന്റെ അഭാവമാണ് അഭിനവ ലോകത്തെ അരാജകത്തത്തിന്റെയും മൃഗീയ സ്വഭാവങ്ങളുടെയും മൂലഹേതുവെന്ന് പ്രമുഖ വാഗ്മിയും പണ്ഡിതനുമായ ഹാഫിസ് അഹ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ പറഞ്ഞു.

സമസ്ത കേരള സുന്നി ജമാഅത്തിന്റെ നേതൃത്വത്തില്‍ മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ നടന്നുവരുന്ന ത്രിദിന മത പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മരണാനന്തര ലോകത്തെ കുറിച്ചുള്ള ചിന്ത ധാര്‍മിക ജീവിതത്തിന് പ്രേരകം: കബീര്‍ ബാഖവിവിശ്വാസികളെ സംബന്ധിച്ചിടത്തോളം ധാര്‍മികതയും ജീവിത വിശുദ്ധിയും അവന്റെ അവിഭാജ്യ ഘടകമാണ്. ലക്ഷ്യം മാത്രമല്ല അവന്റെ മാര്‍ഗവും നന്നായിരിക്കണമെന്നത് മതത്തിന്റെ കല്‍പനയാണ്. ഏതുവിധേനയും പണം സമ്പാദിച്ചു നല്ല രീതിയില്‍ ചിലവഴിക്കുന്നതോ നല്ല മാര്‍ഗത്തില്‍ സമ്പാദിച്ച് തെറ്റായ രീതിയില്‍ ചിലവഴിക്കുന്നതോ മതം അംഗീകരിക്കുന്നില്ല. അതിന്റെ സമ്പാദനവും വിനിയോഗവും എല്ലാ ഘട്ടത്തിലും തീര്‍ത്തും നന്മയിലായിരിക്കണം.

ഒരു വ്യക്തിയുടെ സമ്പാദനത്തിന് പരിധി നിശ്ചയിക്കപ്പെട്ടിട്ടില്ലായെങ്കിലും സമ്പാദനത്തിന്റെ ചില മേഖലകളില്‍ വര്‍ഷം തോറും പാവപ്പെട്ടവന്റെ അവകാശമായി സകാത്തും ധര്‍മവും ഇസ്ലാം നിജപ്പെടുത്തിയിട്ടുണ്ട്. അവ യഥാര്‍ഥ രൂപത്തില്‍ അവകാശികള്‍ക്കു നല്‍കുമ്പോഴേ തന്റെ സമ്പാദ്യം പൂര്‍ണമായും ശുദ്ധമാവുകയുള്ളൂവെന്നും ഇല്ലെങ്കില്‍ അതേ കുറിച്ചെല്ലാം പരലോകത്ത് വെച്ച് ചോദ്യങ്ങളും തുടര്‍ന്നു ശിക്ഷയും ഏറ്റുവാങ്ങേണ്ടിവരുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഐഹിക ലോകത്ത് കാണുന്ന സുഖാഢംഭരങ്ങളില്‍ രമിക്കാതെ ശാശ്വതമായ സുഖാഢംഭരങ്ങള്‍ നേടുന്നവരായി തീരാന്‍ പ്രവാസികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നമ്മുടെ വിശ്വാസങ്ങള്‍ ചൂഷണം ചെയ്യുന്നവരെയും ഈമാന്‍(വിശ്വാസം)നഷ്ടപ്പെടുത്തുന്നവരെ കുറിച്ചും കൃത്യമായ ബോധം എല്ലാവര്‍ക്കും ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മരണാനന്തര ലോകത്തെ കുറിച്ചുള്ള ചിന്ത ധാര്‍മിക ജീവിതത്തിന് പ്രേരകം: കബീര്‍ ബാഖവി

ആത്മീയമായ വഴി നമുക്ക് മുമ്പില്‍ പ്രവര്‍ത്തിയിലൂടെ കാണിച്ചു തരുന്ന മഹാന്മാരുടെ നേതൃത്വമാണ് സമസ്തക്കുള്ളതെന്നും സമസ്തയുടെ കീഴില്‍ അണിനിരന്ന് ഗുരുത്വവും പൊരുത്തവുമുള്ള യഥാര്‍ഥ സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തകരായി മാറാന്‍ എല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം പ്രത്യേകം അഭ്യര്‍ഥിച്ചു.

Keywords: Kabeer Baqavi, Islam speech, Manama, Bahrain, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL